Kerala Weather Update: സംസ്ഥാനത്ത് ചൂടിന് ശമനമില്ല; വേനല്‍മഴയ്ക്ക് സാധ്യത

Kerala Weather Update:  കടുത്ത ചൂടില്‍ നിന്നും ആശ്വാസം നല്‍കാന്‍ വേനല്‍ മഴ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 27, 2024, 11:09 AM IST
  • നിലവില്‍ ഏറ്റവും കൂടുതല്‍ താപനില റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത് തൃശൂരിലാണ്. പ്രദേശത്തെ നിലവിലെ സാഹചര്യങ്ങള്‍ ഏറെ മോശമായിരിക്കുകയാണ്.
Kerala Weather Update: സംസ്ഥാനത്ത് ചൂടിന് ശമനമില്ല; വേനല്‍മഴയ്ക്ക് സാധ്യത

Kerala Weather Update: സംസ്ഥാനം ചുട്ടു പൊള്ളുകയാണ്. കേരളത്തില്‍ ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍  10 ജില്ലകളില്‍  താപനില മുന്നറിയിപ്പ് നൽകിയിരിയ്ക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

നിലവില്‍ ഏറ്റവും കൂടുതല്‍ താപനില റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത് തൃശൂരിലാണ്. പ്രദേശത്തെ നിലവിലെ സാഹചര്യങ്ങള്‍ ഏറെ മോശമായിരിക്കുകയാണ്. അധികം വൈകാതെ ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ആളുകളോട് ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.  

Also Read: Rahu Shukra Yuti: 4 ദിവസങ്ങള്‍ക്ക്ശേഷം, മീനരാശിയിൽ രാഹു-ശുക്ര സംഗമം, ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം 
 
കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇത് സാധാരണ താപനിലയേക്കാളും 2 - 4 °C കൂടുതലാണ്.  

Also Read:  Surya Grahan 2024: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 8-ന്, ഈ രാശിക്കാര്‍ക്ക് അടിപൊളി ഭാഗ്യം!!  

അതേസമയം, കടുത്ത ചൂടില്‍ നിന്നും ആശ്വാസം നല്‍കാന്‍ വേനല്‍ മഴ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നത്.അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ മഴ ലഭിക്കും. അടുത്ത 5 ദിവസത്തേയ്ക്ക് അതായത്,  മാർച്ച് 30 വരെ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ മഴ ലഭിക്കാം.  ഇന്ന് ആലപ്പുഴയിലും എറണാകുളത്തുമാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്.  
 
ഉയർന്ന താപനിലയും ഈർപ്പമുള്ള അന്തരീക്ഷവും മലയോര മേഖലകളിലൊഴികെ സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളില്‍ ആളുകള്‍ക്ക് ഏറെ അസ്വസ്ഥതയാണ് സൃഷ്ടിക്കുന്നത്.  ഈ പ്രത്യേക കാലാവസ്ഥയില്‍ ആരോഗ്യ കാര്യത്തില്‍ ജാഗ്രത പാലിക്കണം എന്ന് ആരോഗ്യ വകുപ്പ് കൂടെക്കൂടെ മുന്നറിയിപ്പ് നല്‍കുന്നു. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 
 
 

Trending News