KG Marar Smriti : കെ ജി മാരാർ സ്മൃതികുടീരത്തിന് നേരെ നടന്ന അക്രമത്തിൽ കുറ്റക്കാരെ ഉടൻ പിടികൂടണമെന്ന് കെ.സുരേന്ദ്രൻ

KG Marar സ്മൃതി മന്ദിരത്തിന് നേരെ നടന്ന അതിക്രമത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ (K Surendran) ആവശ്യപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Sep 6, 2021, 07:57 PM IST
  • സ്മൃതി മന്ദിരത്തിന് ആവശ്യമായ സംരക്ഷണം നൽകാത്ത കണ്ണൂർ കോർപ്പറേഷൻ്റെ അനാസ്ഥയാണ് സംഭവത്തിന് കാരണം.
  • കേരളം മുഴുവൻ ആദരിക്കുന്ന ജനനായകൻ്റെ സ്മൃതി കുടീരത്തിന് സമീപം വിറകുകൾ കൂട്ടിയിട്ടത് കോർപ്പറേഷൻ അധികൃതരുടെ അനാസ്ഥയാണ്
  • സംസ്ഥാനത്തെ മുഴുവൻ ബിജെപി പ്രവർത്തകരുടേയും വികാരത്തെ മുറിവേൽപ്പിച്ച സാമൂഹ്യവിരുദ്ധരെ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ
KG Marar Smriti : കെ ജി മാരാർ സ്മൃതികുടീരത്തിന് നേരെ നടന്ന അക്രമത്തിൽ കുറ്റക്കാരെ ഉടൻ പിടികൂടണമെന്ന് കെ.സുരേന്ദ്രൻ

Kannur : കണ്ണൂരിലെ കെ ജി മാരാർ (KG Marar) സ്മൃതി മന്ദിരത്തിന് നേരെ നടന്ന അതിക്രമത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ (K Surendran) ആവശ്യപ്പെട്ടു. പയ്യമ്പലത്തെ മാരാർജി സ്മാരകമാണ് നശിപ്പിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്

"രാഷ്ട്രീയത്തിന് അതീതമായി മലയാളികൾ സ്നേഹിക്കുന്ന കെ.ജി മാരാറിൻ്റെ സ്മൃതി കുടീരം നശിപ്പിക്കാൻ ശ്രമിച്ചവർ നാടിൻ്റെ ശത്രുക്കളാണ്" കെ സുരേന്ദ്രൻ പറഞ്ഞു.

ALSO READ : മുഖ്യമന്ത്രി പിണറായി വിജയൻ ബിൻലാദനാവാൻ ശ്രമിക്കുന്നു: കെ. സുരേന്ദ്രൻ

സ്മൃതി മന്ദിരത്തിന് ആവശ്യമായ സംരക്ഷണം നൽകാത്ത കണ്ണൂർ കോർപ്പറേഷൻ്റെ അനാസ്ഥയാണ് സംഭവത്തിന് കാരണം. കേരളം മുഴുവൻ ആദരിക്കുന്ന ജനനായകൻ്റെ സ്മൃതി കുടീരത്തിന് സമീപം വിറകുകൾ കൂട്ടിയിട്ടത് കോർപ്പറേഷൻ അധികൃതരുടെ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ ചൂണ്ടിക്കാട്ടി.

ALSO READ : സെക്രട്ടറിയേറ്റിലെത്തിയ കെ.സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു
 
സംസ്ഥാനത്തെ മുഴുവൻ ബിജെപി പ്രവർത്തകരുടേയും വികാരത്തെ മുറിവേൽപ്പിച്ച സാമൂഹ്യവിരുദ്ധരെ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News