Kodakara Hawala Case : ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ താൻ തീരുമാനിച്ചിട്ടില്ല എന്ന് കെ സുരേന്ദ്രൻ

സ്വർണക്കടത്ത് അന്വേഷണം എത്തിനിൽക്കുന്നത് സിപിഎം നേതാക്കളിലായതിനാൽ ശ്രദ്ധ തിരിക്കാനാണ് തനിക്ക് സർക്കാർ നോട്ടിസ് അയച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു. കൊടി സുനിയാണ് സ്വർണക്കടത്തിന് പിന്നിലെന്ന് അർജുൻ ആയങ്കി പറഞ്ഞതോടെ അന്വേഷണത്തിന്റെ ​ഗതി സിപിഎമ്മിന് മനസിലായി.

Written by - Zee Malayalam News Desk | Last Updated : Jul 4, 2021, 12:10 AM IST
  • സ്വർണക്കടത്ത് അന്വേഷണം എത്തിനിൽക്കുന്നത് സിപിഎം നേതാക്കളിലായതിനാൽ ശ്രദ്ധ തിരിക്കാനാണ് തനിക്ക് സർക്കാർ നോട്ടിസ് അയച്ചതെന്ന് സുരേന്ദ്രൻ.
  • കൊടി സുനിയാണ് സ്വർണക്കടത്തിന് പിന്നിലെന്ന് അർജുൻ ആയങ്കി പറഞ്ഞതോടെ അന്വേഷണത്തിന്റെ ​ഗതി സിപിഎമ്മിന് മനസിലായി.
  • പിന്നിൽ കൊടി സുനിയെങ്കിൽ ബുദ്ധികേന്ദ്രം എകെജി സെന്ററായിരിക്കുമെന്ന് എല്ലാവർക്കും അറിയാം.
  • മറ്റൊരു വഴിയുമില്ലാത്തതിനാലാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് എടുത്തത്.
Kodakara Hawala Case : ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ താൻ തീരുമാനിച്ചിട്ടില്ല എന്ന് കെ സുരേന്ദ്രൻ

Kozhikode : കൊടകര കുഴൽപ്പണ കേസിൽ (Kodakara Hawala Case) ചോദ്യം ചെയ്യലിന് ജൂലൈ ആറിന് ചൊവ്വാഴ്ച ഹജരാകാൻ താൻ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്ന് BJP സംസ്ഥാന അധ്യക്ഷൻ കെ.സുരന്ദ്രൻ (K Surendran). ജൂലൈ അറിന് നടക്കുന്ന ബിജെപിയുടെ സംസ്ഥാന ഭാരവാഹി യോഗമുണ്ട് അത് കഴിഞ്ഞ തീരുമാനിക്കുന്നമെന്നാണ് കെ.സുരേന്ദ്രൻ കോഴിക്കോട് നടന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സ്വർണക്കടത്ത് അന്വേഷണം എത്തിനിൽക്കുന്നത് സിപിഎം നേതാക്കളിലായതിനാൽ ശ്രദ്ധ തിരിക്കാനാണ് തനിക്ക് സർക്കാർ നോട്ടിസ് അയച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു. കൊടി സുനിയാണ് സ്വർണക്കടത്തിന് പിന്നിലെന്ന് അർജുൻ ആയങ്കി പറഞ്ഞതോടെ അന്വേഷണത്തിന്റെ ​ഗതി സിപിഎമ്മിന് മനസിലായി. പിന്നിൽ കൊടി സുനിയെങ്കിൽ ബുദ്ധികേന്ദ്രം എകെജി സെന്ററായിരിക്കുമെന്ന് എല്ലാവർക്കും അറിയാം. മറ്റൊരു വഴിയുമില്ലാത്തതിനാലാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് എടുത്തത്. 

ALSO READ : കിറ്റെക്‌സിന്റെ പിൻവാങ്ങൽ; മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ

കേസ് കണ്ട് നെഞ്ചുവേദനയും കൊവിഡും അഭിനയിക്കില്ല. കള്ളക്കേസ് ആണെന്ന് അറിഞ്ഞിട്ടും സഹകരിക്കുന്നത് അതുകൊണ്ടാണ്. വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി കഴിഞ്ഞതിന് ശേഷം എന്താണ് സംഭവിക്കുന്നത് എന്ന് ആരും അന്വേഷിക്കുന്നില്ല. സാക്ഷിമൊഴി എടുക്കാനാണ് ഹാജരാകാൻ നോട്ടിസ് തന്നിരിക്കുന്നത്. പറഞ്ഞ ദിവസം തന്നെ ഹാജരാകണമെന്നില്ല. എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. 

ALSO READ : Karippur gold smuggling case: അർജുൻ ആയങ്കിയുടെ വീട്ടിൽ നിന്ന് നിർണായ തെളിവുകൾ ലഭിച്ചതായി കസ്റ്റംസ്; അർജുന്റെ ഭാര്യയെയും ചോദ്യം ചെയ്യും

എന്താണ് ചെയ്യേണ്ടതെന്ന് പാർട്ടി ഒറ്റക്കെട്ടായി തീരുമാനിക്കും. പാർട്ടിയുടെ സംസ്ഥാന ഭാരവാഹി യോഗം ചൊവ്വാഴ്ച്ചയാണ്. താൻ ഹാജരാവേണ്ടത് അന്നാണ്. യോഗം തീരുമാനിച്ചതിനു ശേഷമാണ് നോട്ടിസ് വന്നത്. ടിപി കേസിൽ കൂത്തുപറമ്പ് ഓഫിസ് സെക്രട്ടറിയെ പിടിക്കാൻ ചെന്നപ്പോൾ സിപിഎം ചെയ്തതുപോലെ പൊലീസിനെ തെറി പറയാനും തടയാനും ഇല്ല. ശബരിമല സമരകാലത്ത് ഓട്ടോയിൽ ചാരായം കടത്തിയെന്നൊക്കെ തന്റെ പേരിൽ കേസെടുത്ത സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിക്കാൻ മാത്രം വിഡ്ഢിയല്ല താനെന്നും സുരേന്ദ്രൻ പറഞ്ഞു. 

ALSO READ : Karippur gold smuggling case: ടിപി വധക്കേസ് പ്രതികളുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

കൊവിഡ് കണക്കുകളിൽ സംസ്ഥാന സർക്കാർ സർക്കാർ കൃത്രിമം കാണിക്കുകയാണ് സുരേന്ദ്രൻ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ കൊടുക്കുന്ന നഷ്ടപരിഹാരം കേരളത്തിലെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നിഷേധിക്കപ്പെടാൻ സർക്കാരിന്റെ നയം കാരണമാവും. കൊവിഡ് മരണങ്ങൾ മറച്ച് വെച്ച് എന്ത് ഖ്യാതിയാണ് സർക്കാർ ഉണ്ടാക്കുന്നത്? കൊവിഡിന്റെ പേരിലുള്ള കള്ളക്കളി സർക്കാർ അവസാനിപ്പിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. നമ്പർ വൺ കേരളം എന്ന പ്രൊപ​ഗൻഡ സൃഷ്ടിക്കാൻ വേണ്ടിയാണ് പിണറായി സർക്കാർ കൊവിഡ് മരണങ്ങൾ ഔദ്യോ​ഗിക കണക്കിൽ നിന്നും ഒഴിവാക്കിയതെന്ന് സുരേന്ദ്രൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News