Kodiyeri Balakrishnan സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു, അന്തിമ തീരുമാനം ഉടൻ

മയക്കുമരുന്ന് കള്ളക്കടത്ത് വിവാദവും തുടർന്നുണ്ടായ ആരോപണങ്ങളും മൂലം കൊടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിൽക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Feb 28, 2021, 10:00 AM IST
  • അഞ്ചാം തീയ്യതി ചേരുന്ന സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി കൊടിയേരിയുടെ വരവിൽ വ്യക്തത വരുത്തുമെന്നാണ് സൂചന.
  • ബാം​ഗ്ലൂർ മയക്കുമരുന്ന് കേസിന്റെ കുറ്റപത്രത്തിൽ ബിനീഷ് കൊടിയേരിയുടെ പേരില്ലാത്തത് പാർട്ടിക്കും ആത്മവിശ്വാസം നൽകുന്നുണ്ട്.
  • കൊടിയേരിക്ക് ഇനിയും രണ്ട് മാസം കൂടി ചികിത്സയും,വിശ്രമവും ആവശ്യമാണ്.
Kodiyeri Balakrishnan സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു, അന്തിമ തീരുമാനം ഉടൻ

തിരുവനന്തപുരം: സി.പി.എമ്മിന്റെ(CPM) സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കൊടിയേരി ബാലകൃഷ്ണൻ തിരിച്ചെത്താൻ സാധ്യത. ബിനീഷ് കൊടിയേരിയുടെ അറസ്റ്റും,മയക്കുമരുന്ന് കള്ളക്കടത്ത് വിവാദവും തുടർന്നുണ്ടായ ആരോപണങ്ങളും മൂലം കൊടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിൽക്കുകയായിരുന്നു. എന്നാൽ ചികിത്സ സംബന്ധിച്ച അവധി എന്നായിരുന്നു പാർട്ടി വിശദീകരണം.

നവംബർ മുതലായിരുന്നു കൊടിയേരിയുടെ മാറ്റം. ശ​നി​യാ​ഴ്ച സി.പി.എമ്മിന്റെ സെ​ക്ര​േ​ട്ട​റി​യ​റ്റ് യോ​ഗം കൊടിയേരിയുടെ തിരിച്ചുവരവ് സംബന്ധിച്ച് ച​ർ​ച്ച ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തി​രി​ച്ചു​വ​ര​വ് ദി​വ​സ​ങ്ങ​ൾ​ക്ക​ക​മു​ണ്ടാ​കും. ചി​കി​ത്സ​ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ കോ​ടി​യേ​രി(Kodiyeri) ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. അദ്ദേ​ഹത്തിന്റെ ചികിത്സ കൂടി കരുതിയായിരുന്നു അവധിയെടുത്ത് മാറാനുണ്ടായ തീരുമാനം.

ALSO READ: Assembly Election 2021: നിയമസഭ തിരഞ്ഞെടുപ്പ് തിയതികളും മറ്റ് വിശദാംശങ്ങളും

എൽ.ഡി.എഫ്(LDF) കൺവീനറായിരുന്ന എ.വിജയ രാഘവനാണ് പകരം സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നത്. എന്നാൽ വിജയരാഘവന്റെ വരവും പലതരത്തിൽ വിവാദങ്ങളായിരുന്നു. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾ. തുടങ്ങിയവ പാർട്ടിക്ക് തന്നെ തിരിച്ചടിയായതായാണ് സൂചന. ഇതെല്ലാം കോ​ടി​യേ​രി​യു​ടെ തി​രി​ച്ചു​വ​ര​വി​ന് അ​നു​കൂ​ല ഘ​ട​ക​മാ​ണ്. എ​ന്നാ​ൽ, ബി​നീ​ഷ് കോ​ടി​യേ​രി ഇ​പ്പോ​ഴും ജ​യി​ലി​ലാ​ണ്. അ​ത് എ​തി​രാ​ളി​ക​ൾ ആ​യു​ധ​മാ​ക്കു​മെ​ങ്കി​ലും കോ​ടി​യേ​രി പാ​ർ​ട്ടി​യു​ടെ അ​മ​ര​ത്ത് തി​രി​ച്ചെ​ത്തു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും എ​തി​ർ​പ്പി​ല്ല.  സ്വർണ്ണക്കടത്തിന് പഴയ അത്രയും മൂർച്ചയില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

ALSO READ : Assembly Election 2021: കേരളം ഏ​പ്രി​ല്‍ 6​ന് പോളിംഗ് ബൂത്തിലേയ്ക്ക്, ഫ​ല​പ്ര​ഖ്യാ​പ​നം മെ​യ് 2​ന്

അഞ്ചാം തീയ്യതി ചേരുന്ന സി.പി.എമ്മിന്റെ  സംസ്ഥാന കമ്മിറ്റി കൊടിയേരിയുടെ വരവിൽ വ്യക്തത വരുത്തുമെന്നാണ് സൂചന. ബാം​ഗ്ലൂർ(Banglore) മയക്കുമരുന്ന് കേസിന്റെ കുറ്റപത്രത്തിൽ ബിനീഷ് കൊടിയേരിയുടെ പേരില്ലാത്തത് പാർട്ടിക്കും ആത്മവിശ്വാസം നൽകുന്നുണ്ട്. എന്നാൽ കൊടിയേരിക്ക് ഇനിയും രണ്ട് മാസം കൂടി ചികിത്സയും,വിശ്രമവും ആവശ്യമാണ്. ഇത് കൂടി കണക്കിലെടുത്തായിരിക്കും. സെക്രട്ടറി സ്ഥാനത്തേക്കുള്ള വരവ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News