തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയതുടർന്നു പ്രകൃതി ദുരന്തം വിതച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ നേരിടുന്നതിനായി കെ എസ് ഇ ബി ഇന്ന് ഉന്നതതല യോഗം ചേരും.
കക്കി, ഇടുക്കി, ഇടമലയാർ തുടങ്ങി വൻകിട അണക്കെട്ടുകൾ തുറക്കേണ്ടിവന്നാൽ സ്വീകരിക്കേണ്ട മുന്നൊരുക്കം പ്രളയബാധിത പ്രദേശങ്ങളിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കൽ ഇവ യോഗം വിലയിരുത്തും.
വൈകിട്ട് മൂന്ന് മണിക്ക് മുഴുവൻ സമയ ഡയറക്ടർമാരുടെ യോഗവും നാലുമണിക്ക് വിതരണവിഭാഗത്തിലെ മുഴുവൻ എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെയും യോഗം വിളിച്ചിട്ടുണ്ട്.
ALSO READ: കേരളത്തിൽ കനത്ത മഴ തുടരും; 4 ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
പ്രത്യേക സാഹചര്യം കണക്കിലെടുത്തു അവധികൾ റദാക്കി വിതരണവിഭാഗത്തിലെ മുഴുവൻ പേരും ചുമതലാസ്ഥലത്തെത്താൻ കെ എസ് ഇ ബി നിർദ്ദേശിച്ചു. അതേസമയം സംസ്ഥാനത്തെ മിക്കവാറും എല്ലാ 11 കെ.വി ലൈനുകളും തകരാറിലാണ്. ഇന്ന് എല്ലായിടത്തും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് നേരത്തെ തന്നെ കെ.എസ്.ഇ.ബി വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...