Suicide: പെൻഷൻ ലഭിക്കാത്തതിൽ മനോവിഷമം; KSRTC റിട്ട. ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

Katakada Suicide: പെൻഷൻ കൃത്യമായി ലഭിക്കാതായതോടെയുള്ള മനോവിഷമത്തിലാണ് അച്ഛൻ ആത്മഹത്യ ചെയ്തതെന്നാണ് മകൻ സുജിത് കാട്ടാക്കട പോലീസിന് മൊഴി നൽകിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 21, 2024, 09:39 AM IST
  • കെഎസ്ആർടിസിയിൽ നിന്നും വിരമിച്ചയാളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • കാട്ടാക്കട ചെമ്പനാകോട് ചോതി നിവാസിൽ എം.സുരേഷിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്
  • സുരേഷ് ചാർജ്മാൻ ആയാണ് പെൻഷനായത്
Suicide: പെൻഷൻ ലഭിക്കാത്തതിൽ മനോവിഷമം; KSRTC റിട്ട. ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിന്നും വിരമിച്ചയാളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്. കാട്ടാക്കട ചെമ്പനാകോട് ചോതി നിവാസിൽ എം.സുരേഷിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

Also Read: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ കുറിച്ച് നിർണായക വിവരം; അന്വേഷണ സംഘം കന്യാകുമാരിയിലേക്ക്

പെൻഷൻ കൃത്യമായി ലഭിക്കാതായതോടെയുള്ള മനോവിഷമത്തിലാണ് അച്ഛൻ ആത്മഹത്യ ചെയ്തതെന്നാണ് മകൻ സുജിത് കാട്ടാക്കട പോലീസിന് മൊഴി നൽകിയിരിക്കുന്നത്. സുരേഷ് ചാർജ്മാൻ ആയാണ് പെൻഷനായത്. നാലുവർഷം മുൻപ്‌ ഒരു അപകടത്തിൽ കാലിന് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയുടെ ഭാഗമായി വീട്ടിൽ തന്നെയാണ് സുരേഷ് കഴിഞ്ഞിരുന്നത്. വാക്കറിന്റെ സഹായത്തോടെയായിരുന്നു സുരേഷ് നടന്നിരുന്നത്. ഏക വരുകമാനം പെൻഷൻ മാത്രമായിരുന്നു.

Also Read: വർഷങ്ങൾക്ക് ശേഷം 4 രാജയോഗം; ഇവർക്ക് ലഭിക്കും അപാര ധനവും ഒപ്പം സർവ്വൈശ്വര്യങ്ങളും!

കഴിഞ്ഞ മൂന്നുമാസമായി സുരേഷിന് പെൻഷൻ ലഭിച്ചിരുന്നില്ല. പെൻഷൻ മുടങ്ങിയതോടെ മരുന്നു വാങ്ങാനും നിത്യവൃത്തിക്കും മാർഗമില്ലാത്ത സ്ഥിതി ആയി.  സുരേഷ് ഇക്കാര്യത്തിൽ കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഇതുപോലെ 2018 ലും പെൻഷൻ വൈകിയപ്പോൾ സുരേഷ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായും മകൻ മൊഴി നൽകിയിട്ടുണ്ട്. മൃതദേഹം പരിശോധനയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News