Latest Job Vacancies Kerala| ഗുരുവായൂരിൽ ദേവസ്വം അഡ്മനിസ്ട്രറ്റർ, വനഗവേഷണ സ്ഥാപനത്തിൽ അസിസ്റ്റൻറ്

ഭരണ പരിചയമുള്ള വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ കുറയാത്ത പദവിയിലുള്ള ഹിന്ദുമത വിശ്വാസികളായ ഉദ്യോഗസ്ഥർക്കാണ് യോഗ്യത.

Written by - Zee Malayalam News Desk | Last Updated : Sep 8, 2021, 01:25 PM IST
  • .ഭരണ പരിചയമുള്ള വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ കുറയാത്ത പദവിയിലുള്ള ഹിന്ദുമത വിശ്വാസികൾ
  • അതേസമയം കേരള വന ഗവേഷണ സ്ഥാപനത്തിൽ സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്റ്റ് അസിസ്റ്റന്റിനെ അപേക്ഷ
  • തിരുവനന്തപുരം ഗവ.ആർട്‌സ് കോളേജിൽ സൈക്കോളജി അപ്രന്റിസ് തസ്തിക
Latest Job Vacancies Kerala| ഗുരുവായൂരിൽ ദേവസ്വം അഡ്മനിസ്ട്രറ്റർ, വനഗവേഷണ സ്ഥാപനത്തിൽ അസിസ്റ്റൻറ്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു, ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം. ഭരണ പരിചയമുള്ള വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ കുറയാത്ത പദവിയിലുള്ള ഹിന്ദുമത വിശ്വാസികളായ ഉദ്യോഗസ്ഥർക്കാണ് യോഗ്യത.

ALSO READ: KT Jaleel Facebook Post| മുഖ്യമന്ത്രി തനിക്ക് പിതൃതുല്യൻ, അദ്ദേഹത്തിന് എന്നെ ശാസിക്കാം,തിരുത്താം

അതേസമയം കേരള വന ഗവേഷണ സ്ഥാപനത്തിൽ സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്റ്റ് അസിസ്റ്റന്റിനെ അപേക്ഷ ക്ഷണിച്ചു. താല്കാലിക ഒഴിവാണ്.  2022 മാർച്ച് 31 വരെ കാലാവധിയുളള മോണിറ്ററിംഗ് ഓഫ് ടീക് എക്‌സ്പിരിമെന്റൽ പ്ലോട്ട്‌സ്, ക്ലോണൽ മൾടിപ്ലിക്കേഷൻ ഏരിയ (സിഎംഎ) ഏന്റ് പ്രൊഡക്ഷൻ ഓഫ് സുപീരിയർ ക്ലോണൽ പ്ലാന്റ്‌സ് എന്നിവയാണ് പ്രോജക്ടുകൾ. ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ALSO READ: Job Updates Kerala: ലാബ് അസിസ്റ്റൻറ് തസ്തികയിൽ താത്കാലിക ഒഴിവ്,ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യീട്ടിൽ നിയമനം

തിരുവനന്തപുരം ഗവ.ആർട്‌സ് കോളേജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിലേയ്ക്ക് താല്ക്കാലിക നിയമനത്തിന് 15ന് രാവിലെ 11ന് ഇന്റർവ്യൂ നടത്തും. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തിപരിചയം മുതലായവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. ഒർജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 0471-2323040.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News