Leopard Attack: പുലിയുടെ ആക്രമണത്തിൽ ആറ് വയസുകാരി കൊല്ലപ്പെട്ടു; പുലി കുഞ്ഞിനെ കടിച്ചെടുത്ത് കൊണ്ടുപോയത് അമ്മയുടെ മുന്നിൽ നിന്ന്

Leopard Attack In Valparai: അമ്മയ്ക്കൊപ്പം തേയില തോട്ടത്തിലൂടെ നടന്നുപോകവേയാണ് ആറ് വയസുകാരിയെ പുലി കടിച്ചെടുത്തുകൊണ്ടുപോയി കൊന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 19, 2024, 06:44 PM IST
  • വാൽപ്പാറയിലെ കേരള-തമിഴ്നാട് അതിർത്തിയിലുള്ള ഉഴേമല എസ്റ്റേറ്റിലാണ് സംഭവം
  • വനത്തോട് ചേർന്ന അതിർത്തിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്
Leopard Attack: പുലിയുടെ ആക്രമണത്തിൽ ആറ് വയസുകാരി കൊല്ലപ്പെട്ടു; പുലി കുഞ്ഞിനെ കടിച്ചെടുത്ത് കൊണ്ടുപോയത് അമ്മയുടെ മുന്നിൽ നിന്ന്

വാൽപ്പാറ: വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ ആറ് വയസുകാരി കൊല്ലപ്പെട്ടു. ജാർഖണ്ഡ് സ്വദേശിനി അപ്സര ഖാത്തൂൻ ആണ് പുലിയുടെ ആക്രമത്തിൽ കൊല്ലപ്പെട്ടത്. അമ്മയ്ക്കൊപ്പം തേയില തോട്ടത്തിലൂടെ നടന്നുപോകവേയാണ് ആറ് വയസുകാരിയെ പുലി കടിച്ചെടുത്തുകൊണ്ടുപോയി കൊന്നത്.

വാൽപ്പാറയിലെ കേരള-തമിഴ്നാട് അതിർത്തിയിലുള്ള ഉഴേമല എസ്റ്റേറ്റിലാണ് സംഭവം. വനത്തോട് ചേർന്ന അതിർത്തിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കൊപ്പം നടന്നുപോകുകയായിരുന്ന കുട്ടിയെ പുലി കടിച്ചെടുത്തുകൊണ്ടുപോകുകയായിരുന്നു.

 ALSO READ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപ്പൊള്ളലേറ്റയാൾക്ക് ചികിത്സ വൈകി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പുലിയുടെ ആക്രമണത്തെ തുടർന്ന് കുട്ടിയുടെ മാതാവ് ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാരും എസ്റ്റേറ്റ് തൊഴിലാളികളും ഓടിക്കൂടുകയായിരുന്നു. നാട്ടുകാരും എസ്റ്റേറ്റ് തൊഴിലാളുകളും ചേർന്ന് നടത്തിയ പരിശോധനയിലാണ് എസ്റ്റേറ്റിനോട് ചേർന്ന വനാതിർത്തിയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News