Kerala Rain Live Updates : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

അടുത്ത മണിക്കൂറുകളിൽ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 16, 2021, 03:50 PM IST
Live Blog

THiruvananthapuram : സംസ്ഥാനത്ത് ശക്തമായ മഴ (Heavy Rain) തുടരുന്നു. അടുത്ത മണിക്കൂറുകളിൽ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തോട് (Kerala)  അടുത്തതോടെയാണ് മഴ ശക്തമാകുന്നത്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കഴിഞ്ഞു. 

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. ഇപ്പോൾ ഡാമിന്റെ ഷട്ടർ 310 സെന്റിമീറ്ററാണ് ഉയർത്തിയിരിക്കുന്നത് ഉച്ചയോടെ ഡാമിന്റെ ഷട്ടർ 40 സെന്റിമീറ്റർ കൂടി ഉയർത്താനും സാധ്യതയുണ്ട്.  ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളുടെയും ജലനിരപ്പ് ഉയർന്ന് കൊണ്ടിരിയ്ക്കുകയാണ്. അതേസമയം തന്നെ പതനതിട്ടയിൽ ഉരുൾ പൊട്ടിയതായും സംശയം ഉണ്ട്, 

16 October, 2021

  • 15:45 PM

    തൊടുപുഴയ്ക്ക് സമീപം കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ടു. കാറിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്നവർക്കായി തിരച്ചിൽ തുടരുന്നു.

  • 14:45 PM

     കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടിയാതായി റിപ്പോർട്ടുകളുണ്ട്. 7 പേരെ കാണാതായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോട്ടയത്ത് രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. 

  • 14:30 PM

    തിരുവനന്തപുരത്ത് അതിതീവ്ര മഴ. പൊന്മുടിയിലേക്കുള്ള യാത്ര നിരോധിച്ചു. 

  • 14:30 PM

    മലങ്കര ഡാമിന്റെ എല്ലാ ഷട്ടറുകളും, മലമ്പുഴ ഡാമിന്റെ ഷട്ടറുകളും ഉയർത്തുന്നു. മലങ്കര ഡാമിന്റെ ഷട്ടറുകളും ഇന്ന് 2.30 മണിയോടെ ഉയർത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.   മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ 2 മണിയോടെ തന്നെ ഉയർത്തി. പാലക്കാട് കനത്ത മഴ തുടരുകയാണ്.ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

  • 14:15 PM

    കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് സ്പെഷ്യൽ പൊലീസ് കണ്ട്രോൾ റൂം തുറക്കാൻ  നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സഹായങ്ങൾക്ക് 112 നമ്പറിൽ വിൽക്കാമെന്നും അറിയിച്ചിട്ടുണ്ട് . കൂടാതെ രക്ഷാപ്രവർത്തങ്ങൾക്കായി പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക സംഘങ്ങൾ  രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട് 

  • 14:00 PM

    സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെയും കളക്ടർമാരുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

  • 13:15 PM

    സംസ്ഥനത്ത് കനത്ത മഴ തുടരുന്നു. 5 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് മലയോര മേഖലയിലും കനത്ത  മഴ ആരംഭിച്ചിട്ടുണ്ട്.

     

  • 13:00 PM

    പത്തനംതിട്ടയിലെ മഴ സാഹചര്യം വിലയിരുത്താൻ കളക്ടറേറ്റിൽ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലാ കളക്ടറും ജില്ലയിലെ മറ്റു എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു.

  • 13:00 PM

    പത്തനംതിട്ടയിലെ കക്കി ആനത്തോട് ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കക്കാട്ടാറിന്റെയും പമ്പാനദിയുടെയും തീരത്ത് അതീവ ജാഗ്രതാ നിർദേശം.

  • 12:45 PM

    അറബിക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കൻ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. 

  • 12:30 PM

    അറബിക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കൻ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. നദികളിൽ ജലനിരപ്പുയരാനും ചില അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. യാതൊരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അധിവസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

  • 12:15 PM

    കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി. മണ്ണിടിച്ചിലിൽ ഒരു വീട് തകർന്നു.

  • 12:15 PM

    മുണ്ടക്കയത്ത് ജലനിരപ്പ് ജാഗ്രത നിലയ്ക്ക് മുകളിൽ എത്തിയതായി ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മണിമലയാറ്റിലും ജലനിരപ്പ് ജാഗ്രത നിലയ്ക്ക് മുകളിലാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേസമയം പാതാമ്പുഴ തോട് കരകവിഞ്ഞ് ഒഴുകുന്നതും ജാഗ്രതയ്ക്ക് ഇടയാക്കുന്നുണ്ട്. 

     

Trending News