Lok Sabha Election 2024: അടുത്തുള്ള ബൂത്ത് ഏതെന്ന് അറിയാം എളുപ്പത്തിൽ; വോട്ടർമാർക്ക് തൊട്ടടുത്തുള്ള പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യാം

Polling booth: രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ടര്‍മാര്‍ക്കായി 10 ലക്ഷത്തിലധികം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 25, 2024, 04:09 PM IST
  • എന്നാൽ ഇലക്ഷന്‍ കമ്മീഷന്റെ https://electoralsearch.eci.gov.in വെബ്‌സൈറ്റിലൂടെ ഓരോ വോട്ടർമാർക്കും തൊട്ടടുത്തുള്ള ബൂത്തുകള്‍ കണ്ടെത്തി വോട്ട് ചെയ്യാൻ സാധിക്കും
  • വെബ്‌സൈറ്റ് സന്ദർശിച്ച് പേര്, വയസ്, ജില്ല, നിയമസഭാ മണ്ഡലം എന്നിങ്ങനെയുള്ള വിവരങ്ങള്‍ നല്‍കിയാല്‍ ബൂത്ത് ഏതെന്ന് അറിയാനാകും
Lok Sabha Election 2024: അടുത്തുള്ള ബൂത്ത് ഏതെന്ന് അറിയാം എളുപ്പത്തിൽ; വോട്ടർമാർക്ക് തൊട്ടടുത്തുള്ള പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യാം

Election 2024: വോട്ടർമാർക്ക് തൊട്ടടുത്തുള്ള പോളിങ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യാനുള്ള സംവിധാനവുമായി ഇലക്ഷൻ കമ്മീഷൻ. രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ടര്‍മാര്‍ക്കായി 10 ലക്ഷത്തിലധികം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്.

എന്നാൽ ഇലക്ഷന്‍ കമ്മീഷന്റെ https://electoralsearch.eci.gov.in വെബ്‌സൈറ്റിലൂടെ ഓരോ വോട്ടർമാർക്കും തൊട്ടടുത്തുള്ള ബൂത്തുകള്‍ കണ്ടെത്തി വോട്ട് ചെയ്യാൻ സാധിക്കും. വെബ്‌സൈറ്റ് സന്ദർശിച്ച് പേര്, വയസ്, ജില്ല, നിയമസഭാ മണ്ഡലം എന്നിങ്ങനെയുള്ള വിവരങ്ങള്‍ നല്‍കിയാല്‍ ബൂത്ത് ഏതെന്ന് അറിയാനാകും.

ALSO READ: സിഎഎ പ്രക്ഷോഭ കേസുകൾ പിൻവലിക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ബിജെപി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കൂടാതെ വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ മാത്രം നല്‍കി സെര്‍ച്ച് ചെയ്ത് പോളിങ് ബൂത്ത് കണ്ടെത്തുന്നതിനുള്ള സംവിധാനവും വെബ്‌സൈറ്റിലുണ്ട്. വോട്ടര്‍ ഐഡിക്കൊപ്പം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി നൽകിയാലും വിവരം ലഭ്യമാകും.

മൂന്ന് രീതിയിലൂടെയും പോളിങ് ബൂത്ത് കണ്ടെത്താനാകുമെങ്കിലും ഫലം ലഭിക്കാന്‍ സ്‌ക്രീനില്‍ കാണിക്കുന്ന ക്യാപ്ച്ച കോഡ് കൃത്യമായി നല്‍കേണ്ടതുണ്ട്. പോളിംഗ് ബൂത്ത് കണ്ടെത്തിയാല്‍ ഗൂഗിള്‍ മാപ്പ് വഴി ബൂത്തിന്റെ ലൊക്കേഷന്‍ മനസിലാക്കാൻ സാധിക്കും. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ വരുന്ന വോട്ടർ ഹെൽപ് ലൈൻ ആപ്പ് വഴിയും ഹെല്‍പ്‌ലൈന്‍ നമ്പറായ 1950 വഴിയും പോളിങ് ബൂത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News