കൊല്ലം: സംസ്ഥാനമൊട്ടാകെയുള്ള ആതുരസ്ഥാപനങ്ങളിലെ അർഹരായവർക്ക് വീൽചെയർ എത്തിക്കാൻ നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പുതിയ പദ്ധതി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനാണ് നിർദ്ധനരോഗികൾക്ക് വീൽചെയറുകൾ എത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.
2024 ഡിസംബർ 16ന് കൊല്ലം പത്തനാപുരം ഗാന്ധിഭവനിൽ വച്ച് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. പുനലൂർ ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഗാന്ധിഭവൻ മാനേജിങ് ട്രസ്റ്റി ഡോ. പുനലൂർ സോമരാജൻ ചടങ്ങിന് അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ആതുരസ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലേക്കാണ് വീൽചെയർ വിതരണം ചെയ്യുന്നത്.
ALSO READ: ജെൻസണില്ലാതെ ശ്രുതി വന്നു, വല്ല്യേട്ടനെ കാണാൻ! സ്നേഹത്താൽ ചേർത്ത് നിർത്തി മമ്മൂട്ടി
ജില്ലാ അടിസ്ഥാനത്തിലാണ് വീൽ ചെയർ വിതരണം നടത്തുന്നത്. ആതുരസ്ഥാപനങ്ങൾക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റ് ഉപകരണങ്ങളും മുൻപ് നൽകിയിട്ടുണ്ട്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഏറ്റവും പുതിയ പദ്ധതിയാണ് സൗജന്യ വീൽചെയർ വിതരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.