തിരുവനന്തപുരം: കേരളത്തിലെ വിവിദ ജില്ലാ കോൺഗ്രസ്സ് പ്രസിഡൻറുമാരുടെ പേരുകൾ ഇന്ന് ഒൌദ്യോഗികമായി പ്രഖ്യാപിക്കും. പേരുകൾ സംബന്ധിച്ച് അന്തിമ ധാരണയായത് ഇന്നലെയാണ്. വിവിധ ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിനും വിവാദങ്ങൾക്കുമൊടുവിലാണ് ഡി.സി.സിക്ക് അധ്യക്ഷൻമാരെത്തുന്നത്.
തിരുവനന്തപുരം-പാലോട് രവി, കൊല്ലം:-പി. രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട-സതീഷ് കൊച്ചുപറമ്ബില്‍, ആലപ്പുഴ-കെ.പി. ശ്രീകുമാര്‍, കോട്ടയം-ഫില്‍സണ്‍ മാത്യൂസ്, ഇടുക്കി-എസ്. അശോകന്, എറണാകുളം-മുഹമ്മദ് ഷിയാസ്, തൃശൂര്‍-ജോസ് വള്ളൂര്‍, പാലക്കാട്-എ. തങ്കപ്പന്, മലപ്പുറം-വി.എസ്.ജോയ്, കോഴിക്കോട്-കെ. പ്രവീണ്‍കുമാര്‍, വയനാട്-എന്‍.ഡി. അപ്പച്ചന്, കണ്ണൂര്‍-മാര്ട്ടിന് ജോര്‍ജ്, കാസര്‍കോട്-പി.കെ. ഫൈസല്‍-എന്നിങ്ങനെയാണ് ഡി.സി.സി പ്രസിഡൻറുമാരുടെ പേരുകളിൽ ഏകദേശ ധാരണ.
ലിസ്റ്റിൽ മാറ്റങ്ങൾ ഇനിയുണ്ടാവുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും വലിയ വ്യക്തതയില്ല. ഹൈക്കമാൻഡിൻറെ ശക്തമായ സമ്മർദ്ദത്തിന് പിന്നാലെയാണ് അവസാനം പേരുകൾ ഏകീകരിക്കപ്പെട്ടതെന്നാണ് സൂചന. എ.ഐ.സി.സിയുടെ അന്തിമ അംഗീകാരം കിട്ടുന്നത് മാത്രമാണ് ഇനി അവശേഷിക്കുന്ന നടപടി.
ALSO READ: Covid 19: വീടുകളിൽ രോഗവ്യാപനം വർധിക്കുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
വൻ വിവാദങ്ങൾക്കൊടുവിലാണ് അധ്യക്ഷൻമാരുടെ പേരുകൾ എത്തുന്നത്. മിക്കവാറും ഡി.സി.സികളിലും ഇതിനിടയിൽ പോസ്റ്റർ വിവാദങ്ങളും. സ്വര ചേർച്ചകളും മാധ്യമങ്ങളിലും എത്തിയിരുന്നു. എ,ഐ ഗ്രൂപ്പുകൾ തമ്മിലുള്ള കടുത്ത ചേരിപ്പോരാണ് ഇതിന് പിന്നിൽ . പുതിയ ലിസ്റ്റ് വരുന്നതോടെ എന്തായിരിക്കും അവസാന നയമെന്നതാണ് കോൺഗ്രസ്സ് പ്രവർത്തകർ ഉറ്റുനോക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...