A I camera: എ ഐ ക്യാമറ പദ്ധതിയുമായി ബന്ധമില്ല;ആരോപണങ്ങൾ നിഷേധിച്ച് ഊരാളുങ്കൽ

Uralungal on AI camera project: സമൂഹ മാദ്ധ്യമങ്ങളിൽ ചിലർ ഉയർത്തുന്ന ആരോപണങ്ങളിൽ പറയുന്ന പേരുകാരാരും തങ്ങളുടെ ഡയറക്ടർമാർ അല്ലെന്ന് ഊരാളുങ്കൽ അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2023, 11:11 AM IST
  • എസ്ആർഐടി എന്നു കേൾക്കുന്നിടത്തെല്ലാം ഊരാളുങ്കലിനെ കൂട്ടിക്കെട്ടാൻ മുതിരുന്നത്.
  • പങ്കാളിയായി മുമ്പ് ഉണ്ടായിരുന്ന സംയുക്തസംരംഭമായ ULCCS SRIT ആണ് യഥാർത്ഥ എസ്ആർഐറ്റി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഈ ആരോപണമെല്ലാം ഉയരുന്നത്.
  • വിഷയവുമായി ബന്ധപ്പെടുത്തി നടത്തുന്ന ആരോപണങ്ങൾ പിൻവലിക്കണമെന്ന് ഊരാളുങ്കൽ.
A I camera: എ ഐ ക്യാമറ പദ്ധതിയുമായി ബന്ധമില്ല;ആരോപണങ്ങൾ നിഷേധിച്ച് ഊരാളുങ്കൽ

എ ഐ ക്യാമറകൾ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിഷേധിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി. ആരോപണത്തിൽ പരാമർശിക്കപ്പെട്ട എസ്.ആർ.ഐ.റ്റി എന്ന കമ്പനിയുമായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെ ബന്ധപ്പെടുത്തി വ്യാജ ആരോപണങ്ങൾ ചില വാർത്താ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഉന്നയിക്കുന്നതായി കാണുന്നുണ്ടെന്നും എന്നാൽ എ ഐ ക്യാമറ പദ്ധതിയുമായി ഒരു ബന്ധവും ഇല്ലെന്നും ഊരാളുങ്കൽ വ്യക്തമാക്കി. 

സമൂഹ മാദ്ധ്യമങ്ങളിൽ ചിലർ ഉയർത്തുന്ന ആരോപണങ്ങളിൽ പറയുന്ന പേരുകാരാരും ഊരാളുങ്കലിൻ്റെ ഡയറക്ടർമാർ അല്ല. ബെംഗളൂരു ആസ്ഥാനമായ എസ്.ആർ.ഐ.റ്റി. ഒരു ആശുപത്രി സോഫ്റ്റ്‌വെയര്‍ വികസന പദ്ധതി 2016-ൽ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കി. ഇതിനായി അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേർന്ന് സംയുക്തസംരംഭം രൂപവത്ക്കരിച്ചു. അതിൻ്റെ പേരാണ് ULCCS SRIT. രണ്ട് സ്ഥാപനത്തിലെയും ഡയറക്റ്റർമാർ അതിൽ അംഗങ്ങൾ ആയിരുന്നു. ULCCS SRIT-യുടെ ദൗത്യം 2018-ൽ അവസാനിക്കുകയും തുടർന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു. ULCCS SRIT ഇപ്പോൾ നിലവിലില്ലെന്നും ഊരാളുങ്കൽ അറിയിച്ചു.

ALSO READ: ലാവലിൻ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും; സർക്കാരിന് നിർണായകം

കമ്പനികളുടെ വിവരങ്ങൾ കിട്ടുന്ന zaubacorp.com പോലെയുള്ള ചില വെബ്സൈറ്റുകളിൽൽ എസ്.ആർ.ഐ.റ്റി. എന്നു തെരഞ്ഞാൽ ULCCS SRIT Private Limited എന്ന കമ്പനിയുടെ വിവരം‌ കൂടി വരാറുണ്ട്. അവരുടെ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാത്തതുകൊണ്ട് ആ വെബ്‌സൈറ്റിൽ ഇപ്പോഴും പഴയ വിവരം കിടക്കുന്നു എന്നു മാത്രം. ഇതു കണ്ടിട്ടാണ് പലരും എസ്.ആർ.ഐ.റ്റി എന്നു കേൾക്കുന്നിടത്തെല്ലാം ഊരാളുങ്കലിനെ കൂട്ടിക്കെട്ടാൻ മുതിരുന്നത്. എസ്.ആർ.ഐ.റ്റി അല്ല ULCCS SRIT. എസ്.ആർ.ഐ.റ്റി സ്വതന്ത്രമായ അസ്തിത്വമുള്ള സ്വകാര്യ കമ്പനിയാണ്. എന്നാൽ എസ്.ആർ.ഐ.റ്റി. പങ്കാളിയായി മുമ്പ് ഉണ്ടായിരുന്ന സംയുക്തസംരംഭമായ ULCCS SRIT ആണ് യഥാർത്ഥ എസ്.ആർ.ഐ.റ്റി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഈ ആരോപണമെല്ലാം ഉയരുന്നതെന്നും ഊരാളുങ്കൽ വ്യക്തമാക്കി. 

എസ്.ആർ.ഐ.റ്റിയുമായോ എ ഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുമായോ ഊരാളുങ്കലിന് ഒരു ബന്ധവുമില്ല. അതിനാൽ, ഈ വിഷയത്തിൽ ഊരാളുങ്കലിനെ ബന്ധപ്പെടുത്തി നടത്തുന്ന ആരോപണങ്ങൾ പിൻവലിക്കണമെന്നും അത്തരം വാർത്ത നല്കിയ മാദ്ധ്യമങ്ങൾ അത് തിരുത്തി പ്രസിദ്ധീകരിക്കണമെന്നും ഓൺലൈനിൽ നിന്നടക്കം ആ പരാമർശങ്ങൾ പിൻവലിക്കണമെന്നും ഊരാളുങ്കൽ ആവശ്യപ്പെട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News