കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും ഉണ്ടായിരുന്നെങ്കിൽ പിണറായി വൈസ് ചാൻസലർ ആക്കിയേനെ'; പിസി ജോര്‍ജ്

എന്ത് യോഗ്യത ഉണ്ടായിട്ടാണ് വി എൻ വാസവനെ വൈസ് ചാൻസർ ആക്കിയതെന്നും പിസി ജോർജ് ചോദിച്ചു

Written by - Zee Malayalam News Desk | Last Updated : Nov 12, 2022, 02:23 PM IST
  • ഇങ്ങനെ പോവുകയാണെങ്കിൽ മറ്റ് പലതും കേരളത്തിൽ സംഭവിക്കും
  • സ്വർണ്ണക്കടത്തിൽ കിട്ടിയ പണം വിദേശ രാജ്യത്ത് നിക്ഷേപിക്കാനാണ് പിണറായി വിദേശത്ത് പോകുന്നത്
  • ജനുവരി മാസത്തോട പിണറായി വിജയന്റെ രാഷ്ട്രീയം അവസാനിക്കും
കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും ഉണ്ടായിരുന്നെങ്കിൽ പിണറായി വൈസ് ചാൻസലർ ആക്കിയേനെ'; പിസി ജോര്‍ജ്

കോട്ടയം: ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റി മന്ത്രിമാരെയും വിദ്യാഭ്യാസ വിദഗ്ധരെയും നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പിസി ജോർജ്. സർക്കാർ തീരുമാനത്തിന്റെ ആദ്യഘട്ടമായി കലാമണ്ഡലം വൈസ് ചാൻസലറുടെ ചുമതല സാംസ്കാരിക മന്ത്രി കൂടിയായ വി എൻ വാസവനെ ഏൽപ്പിച്ച നടപടിയെ പിസി ജോർജ് കുറ്റപ്പെടുത്തി.

എന്ത് യോഗ്യത ഉണ്ടായിട്ടാണ് വി എൻ വാസവനെ വൈസ് ചാൻസർ ആക്കിയത് എന്ന് പിസി ജോർജ് ചോദിച്ചു. വാസവന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് താൻ കൂടുതൽ ഒന്നും പറയുന്നില്ലെന്നും ഇത് തെറ്റായ നടപടി ആയിപ്പോയെന്നും പിസി ജോർജ് വിമർശിച്ചു.
കലാമണ്ഡലം വൈസ് ചാൻസലർ ആക്കിയ സാഹചര്യത്തിൽ മന്ത്രി വി എൻ വാസവൻ കഥകളി പഠിപ്പിക്കുമോ എന്നും പിസി ജോർജ് ചോദിച്ചു. 

ഇങ്ങനെ പോവുകയാണെങ്കിൽ മറ്റ് പലതും കേരളത്തിൽ സംഭവിക്കും. കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും ജീവിച്ചിരുന്നുവെങ്കിൽ പിണറായി വിജയൻ അവരെ പിടിച്ച് വൈസ് ചാൻസലർമാർ ആക്കുമായിരുന്നു എന്ന് പിസി ജോർജ് പരിഹസിച്ചു. ഇതിൽ മോഷ്ടാവായ കായംകുളം കൊച്ചുണ്ണി ആയിരുന്നു ഏറെ യോഗ്യൻ എന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.

സ്വർണ്ണക്കടത്തിൽ കിട്ടിയ പണം വിദേശ രാജ്യത്ത് നിക്ഷേപിക്കാനാണ് പിണറായി വിദേശത്ത് പോകുന്നതെന്ന് വാർത്താസമ്മേളനത്തിൽ പിസി ജോർജ് ആരോപിച്ചു.ഈ ആരോപണത്തിൽ പരാതിയുണ്ടെങ്കിൽ പിണറായി തനിക്കെതിരെ കേസ് കൊടുക്കട്ടെ എന്നും സകുടുംബം പിണറായി വിജയൻ നടത്തുന്ന യാത്രകൾ ശരിയല്ലെന്നും പിസി ജോർജ് പറഞ്ഞു.
 
ജനുവരി മാസത്തോട പിണറായി വിജയന്റെ രാഷ്ട്രീയം അവസാനിക്കും എന്ന പ്രവചനമാണ് പിസി ജോർജ് നടത്തുന്നത്. സിപിഎമ്മിനുള്ളിൽ പിണറായി വിജയനെതിരെ കടുത്ത വിമർശനം ഉണ്ട്. സിപിഎമ്മിനുള്ളിലെ കമ്മ്യൂണിസ്റ്റുകാർ ഇതിനെതിരെ പ്രതികരിക്കും. അങ്ങനെ പിണറായി വിജയൻ രാജിവെച്ച് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും ജോർജ് പറയുന്നു.

കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനയെ പിന്തുണച്ച് പിസി ജോർജ് രംഗത്ത് വന്നു. നല്ലൊരു മനസ്സിന് ഉടമയായതുകൊണ്ടാണ് സുധാകരൻ അങ്ങനെ ചെയ്തത് എന്ന് പിസി ജോർജ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News