Thiruvananthapuram: പെട്രോൾ ഡീസൽ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസം തുടർച്ചയായി ഇന്ധന വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മാർച്ച് 24 നാണ് ഈ വർഷത്തിൽ ആദ്യമായി രാജ്യത്ത് ഇന്ധന വിലയിൽ (Fuel Price) നേരിയ കുറവ് രേഖപ്പെടുത്തിയത്. മാർച്ച് 24ന് പെട്രോൾ വിലയിൽ 18 പൈസയും ഡീസൽ വിലയിൽ 17 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയത്. അതിന് ശേഷം മാർച്ച് 25ന് പെട്രോൾ വിലയിൽ 21 പൈസയും ഡീസൽ വിലയിൽ 20 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയിരുന്നു.
തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ (Petrol) വില 92.44 രൂപയും, കോഴിക്കോട് 91.31 രൂപയുമാണ്. രാജ്യ തലസ്ഥാനത്ത് പെട്രോൾ വില 90.78 രൂപയും ഡീസൽ വില 81.10 രൂപയുമാണ്. മുംബൈയിൽ ഇന്ധന വില സർവ്വകാല റെക്കോർഡിൽ തന്നെ നിൽക്കുകയാണ്. മുംബൈയിൽ പെട്രോൾ വില 97.19 രൂപയിൽ തെങ്ങ് നിൽക്കുകയാണ്. ഡീസൽ വില 88.20 രൂപയാണ്.
വിവിധ സംസ്ഥാനങ്ങളിൽ അവിടങ്ങളിലെ നികുതി അനുസരിച്ച് കുറഞ്ഞ നിരക്കുകളിൽ വ്യത്യാസം രേഖപ്പെടുത്തും. 25 ദിവസങ്ങൾ ഒരു മാറ്റവുമില്ലാതെ തുടർന്ന ഇന്ധന നിരക്കുകളിലാണ് ബുധനാഴ്ചയോടെ കുറവ് രേഖപ്പെടുത്തിയത്. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഇന്ധന നിരക്കിൽ കുറവ് രേഖപ്പെടുത്തിയത്. അവസാനമായി ഇന്ധന വിലയിൽ കുറവ് രേഖപ്പെടുത്തിയത് 2020 മാർച്ച് 16 നായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാജ്യത്ത് (India) പെട്രോൾ വില 21.58 രൂപയും ഡീസൽ വില 19.18 രൂപയും വർധിച്ചിരുന്നു.
ഫെബ്രുവരിയോടെ തന്നെ അന്താരാഷ്ട്ര തലത്തിൽ എണ്ണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ കോവിഡ് 19 രണ്ടാം വേവിന്റെ വരവോടു കൂടി പ്രതിസന്ധയിൽ നിന്ന് കര കയറാം എന്ന പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണ്.
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...