ഇടുക്കി: ഗവർണറുടെ സന്ദർശനത്തിനെതിരെ എൽ.ഡി.എഫ് ഇടുക്കിയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ഭൂപതിവ് ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണർക്കെതിരെ രാജ്ഭവന് മുന്നിൽ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധം നടത്തുന്ന ഇന്നു തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഇൻഷുറൻസ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടുക്കിയിൽ എത്തുന്നത്. തൊടുപുഴ മർച്ചന്റസ് അസോസിയേഷൻ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ALSO READ: ഹര്‍ത്താലിനിടെ ഗവര്‍ണര്‍ ഇടുക്കിയിൽ; പിന്നോട്ടില്ലെന്ന് വ്യാപാരികൾ
ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്താൻ എസ്.എഫ്.ഐ നീക്കമുണ്ടെന്നും സൂചനയുണ്ട്. തൊടുപുഴ വെങ്ങല്ലൂർ ജങ്ഷനിൽ റോഡിന് കുറുകെ എസ്.എഫ്.ഐ കറുത്ത ബാനർ കെട്ടി. അതേസമയം ഹർത്താൽ പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
ചടങ്ങിന് പോലീസ് സുരക്ഷ ആവശ്യപ്പെട്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. രണ്ടുമണിക്ക് ഇടുക്കിയിൽ നിന്നുള്ള എൽ.ഡി.എഫ് പ്രവർത്തകർ രാജ്ഭവൻ ഉപരോധിക്കും. ഭൂമി-പതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വയ്ക്കാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലാ എല്‍ഡിഎഫ് ഇന്ന് രാജ് ഭവന്‍ മാര്‍ച്ച് നടത്തുന്നുണ്ട്. രണ്ടുമണിക്ക് ഇടുക്കിയിൽ നിന്നുള്ള എൽ.ഡി.എഫ് പ്രവർത്തകർ രാജ്ഭവൻ ഉപരോധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.