രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പിവി അൻവർ. പാർട്ടിയെക്കുറിച്ച് വ്യക്തമായ ചിത്രം തന്റെ മനസ്സിലുണ്ടെന്നും കാത്തിരുന്ന് കണ്ടോളൂവെന്നും അൻവർ പറഞ്ഞു. നിലമ്പൂരിലെ വീട്ടിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് എംഎൽഎ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് അൻവർ ആദ്യം ലക്ഷ്യം വയ്ക്കുന്നത്. തിരഞ്ഞെടുപ്പിൽ എല്ലാ പഞ്ചായത്തുകളിലും സ്ഥാനാർത്ഥിയെ നിർത്തുമെന്നും യുവാക്കൾ അടങ്ങുന്ന പുതിയ ടീം വരുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച മഞ്ചേരിയിൽ നടക്കുന്ന പൊതു യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉണ്ടാവാനാണ് സാധ്യത. യോഗത്തിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് അൻവർ പറഞ്ഞു.
Read Also: അടങ്ങാത്ത പ്രതിഷേധം; കൊൽക്കത്ത കൊലപാതകത്തിൽ വീണ്ടും സമരം ആരംഭിച്ച് ജൂനിയർ ഡോക്ടർമാർ
മതേതരത്വം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ പാർട്ടിയായിരിക്കും രൂപീകരിക്കുകയെന്ന് അൻവർ അറിയിച്ചു. 'സിപിഎമ്മില്‍ നിന്ന് ഒരു ഹിന്ദു പുറത്തുപോയാല്‍ അവരെ സംഘിയാക്കും. മുസ്ലിമാണെങ്കില് 'സുഡാപ്പി'യും ജമാഅത്തെ ഇസ്ലാമിയുമാക്കും. ആ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോകുകയോ ബന്ധം ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് സിപിഎം ചാര്‍ത്തി കൊടുക്കുന്ന പേരുകളാണിവ. അതുകൊണ്ട് മാപ്ലയായ എനിക്ക് അവര്‍ പേര് ചാര്‍ത്തുമെന്ന കാര്യം ഉറപ്പല്ലേ'- അന്‍വര്‍ പറഞ്ഞു.
പാർട്ടി രൂപീകരിക്കുമെന്ന വാർത്ത പിവി അൻവർ നേരത്തെ തള്ളിയിരുന്നു. ജനങ്ങൾ പാർട്ടി ഉണ്ടാക്കട്ടെ, ജനങ്ങൾ പാർട്ടി ഉണ്ടാക്കിയാൽ ഞാൻ കൂടെ ചേരും എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.