കോഴിക്കോട്: മസ്തിഷ്ക ജ്വരം എന്നായിരുന്നു കോഴിക്കോട് റിപ്പോർട്ട് ചെയ്ത നിപ്പ വൈറസിനെ ആദ്യം സംശയിച്ചത്. കേരളത്തിൻറെ ആരോഗ്യ മേഖല അത് വരെ കേട്ടതും പരിചയിച്ചതിനുമൊക്കെയും അപ്പുറം ഒരു വലിയ പകർച്ച വ്യാധി. 2018 മെയിൽ റിപ്പോർട്ട് ചെയ്ത് ജൂലൈ, ആഗസ്റ്റോടെ ഏതാണ്ട് നിയന്ത്രണ വിധേമാക്കിയതാണ് കേരളം നിപ്പയെ പകരം 18 ജീവനുകൾ കൊടുക്കേണ്ടി വന്നു.
കോഴിക്കോട് ചെങ്ങരോത്ത് ഗ്രാമത്തിലായിരുന്നു നിപ്പയുടെ ഉറവിടം മെയ്-5 മരിച്ച സൂപ്പിക്കട സാബിത്തിന് നിപ്പ പോസിറ്റിവാണെന്ന് സ്ഥിരീകരിക്കുന്നു. അധികം താമസിക്കാതെ സാബിത്തിൻറെ സഹോദരൻ സാലി,സഹോദരി മറിയം,പിതാവ് മൂസ എന്നിവരും ഇതേ ലക്ഷണങ്ങളിൽ മരിച്ചു.
Also Read: Nipah Virus: കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാലിയുടേതാണ് മസ്തിഷക ജ്വരമാണോ എന്ന് സംശയിച്ചത്. അവിടെയും മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നെത്തിയ പരിശോധനാ റിപ്പോർട്ടാണ് കാര്യങ്ങൾ അതിവേഗത്തിലാക്കിയത്. പക്ഷെ എങ്കിലും രോഗപ്പകർച്ച തടയാനുള്ള സമയം അതിക്രമിച്ചു പോയിരുന്നു. മെയ് 21-ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ ലിനി പുതുശ്ശേരി നിപ്പ ബാധിതയായി മരണത്തിന് കീഴടങ്ങി.
2019-ൽ വീണ്ടും ഭയപ്പെടുത്തിയ നിപ്പ
അവസാനം കുറിച്ചുവെന്ന് കരുതിയ നിപ്പ 2019-ൽ വീണ്ടും റിപ്പോർട്ട് ചെയ്തു. ജൂണിലായിരുന്നു ഇത്. 23 കാരനായ വിദ്യാർഥിക്കായിരുന്നു രോഗം തുടർന്ന് 100 ഒാളം പേരെ നിരീക്ഷണത്തിന് വിധേയരാക്കിയ. എന്തായാലും മറ്റ് പ്രശ്നങ്ങളൊന്നും തന്നെ ഇല്ലാതെ വിദ്യാർഥി രോഗ മുക്തനായി.
A case of Nipah virus has been detected in the Kozhikode district of Kerala. The Central Government has rushed a team of National Centre for Disease Control (NCDC) to the State to provide technical support: Government of India
— ANI (@ANI) September 5, 2021
Also Read: ഈ ദിനം മറക്കില്ല, ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ
മിഠായിത്തെരുവ് പോലും നിശ്ബദമായി പോയ നാളുകൾ
കോഴിക്കോട് ഏറ്റവും തിരക്കുള്ള മിഠായിത്തെരുവ് പോലും അക്കാലത്ത് ആൾ തിരക്കില്ലാതെ ഒഴിഞ്ഞു കിടന്നു. പേരാമ്പ്യയിലേക്കുള്ള ബസുകൾ ആളില്ലാതെ പകുതി സർവ്വീസുകൾ നിർത്തി. കോഴിക്കോട് മെഡിക്കൽ കോളേജും പരിസരങ്ങളിലും കടകളിൽ പോലും ആരും കയാറാത്ത അവസ്ഥയുണ്ടായി. കോവിഡിന് മുൻപ് അത്രയും ഭീതി ജനങ്ങളിലേക്ക് എത്തിച്ച ഒരു സംഭവം പോലും ഉണ്ടായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...