Russia Ukraine War: കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

യുക്രൈനിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ രക്ഷാദൗത്യത്തിൽ ഡൽഹി, മുംബൈ തുടങ്ങിയ ന​ഗരങ്ങളിലാണ് വിദ്യാർഥികൾ എത്തുക.

Written by - Zee Malayalam News Desk | Last Updated : Feb 26, 2022, 02:19 PM IST
  • രാജ്യത്ത് മടങ്ങിയെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
  • മടങ്ങിയെത്തുന്നവരെ സൗജന്യമായി കേരളത്തിൽ എത്തിക്കും
  • വിവിധ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർഥികളെ കേരളത്തിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും
Russia Ukraine War: കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: യുക്രൈനിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ എത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുക്രൈനിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ രക്ഷാദൗത്യത്തിൽ ഡൽഹി, മുംബൈ തുടങ്ങിയ ന​ഗരങ്ങളിലാണ് വിദ്യാർഥികൾ എത്തുക.

മടങ്ങിയെത്തുന്നവരെ സൗജന്യമായി കേരളത്തിൽ എത്തിക്കും. രാജ്യത്ത് മടങ്ങിയെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിവിധ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർഥികളെ കേരളത്തിലെത്തിക്കാൻ വേണ്ട നടപടികൾ റെസിഡന്റ് കമ്മീഷണറും നോർക്ക ഉദ്യോ​ഗസ്ഥരും സ്വീകരിക്കും. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: Russia Ukraine War: ഇന്ത്യൻ പൗരന്മാർക്കായി പുതിയ ജാ​ഗ്രത നിർദേശം; ഉദ്യോ​ഗസ്ഥരുടെ അനുമതിയില്ലാതെ അതിർത്തികളിൽ എത്തരുത്

യുക്രൈനിൽ നിന്നുള്ള ആദ്യസംഘം അർധരാത്രിയോടെയാകും ഡൽഹിയിൽ എത്തുക. റുമാനിയയുടെ തലസ്ഥാനമായ ബുക്കാറെറ്റ്സിലെ വിമാനത്താവളം വഴിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ആദ്യസംഘത്തിൽ 17 മലയാളികൾ ഉൾപ്പെടെ 470 വിദ്യാർഥികളാണ് ഉള്ളത്. കീവിൽ ആക്രമണം രൂക്ഷമാണെന്നും ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയെന്നും വിദ്യാർഥികൾ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

 

 

Trending News