2024ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ആറ് മലയാളികൾ ഉൾപ്പെടെ 110 പേരാണ് ഇത്തവണത്തെ പത്മ പുരസ്കാരത്തിന് അർഹരായത്. കാസർകോട്ടെ നെൽകർഷകൻ സത്യനാരായണ ബലേരിയാണ് അതിലൊരാൾ. അപൂർവയിനം നെൽ വിത്തുകളുടെ സംരക്ഷണത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സത്യനാരായണ ബലേരി. 650ലധികം ഇനം നെല്ലുകളാണ് സത്യനാരായണൻ സംരക്ഷിച്ചത്.
തന്റെ 30 സെന്റ് സ്ഥലത്ത് വിത്ത് പാകി സ്വദേശത്തേയും വിദേശത്തേയും നെല്ലിനങ്ങൾ സത്യനാരായണൻ സംരക്ഷിച്ചു. രണ്ടിനം വിത്തുകളുമായി 15 വർഷം മുമ്പാണ് സത്യനാരായണയുടെ നെല്ലിനങ്ങളോടുള്ള ഇഷ്ടം തുടങ്ങുന്നത്. 20 ദിവസം വെള്ളത്തിൽ മുങ്ങിക്കിടന്നാലും ചീയാത്ത ഏടിക്കൂണിയും വരണ്ട മണ്ണിലും പൊൻകതിർ വിളയുന്ന വെള്ളത്തൊവനും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
ALSO READ: രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി വിജയ്; ആരാധകസംഘടനയായ മക്കൾ ഇയക്കത്തെ പാർട്ടിയാക്കും
കർഷകനും ഗാന്ധിയനുമായ ചെർക്കാടി രാമചന്ദ്ര രായ നൽകിയ 'രാജകായമേ' ഒരുപിടി നെൽവിത്തുകൾ ഉപയോഗിച്ചാണ് സത്യനാരായണ ബലേരി തന്റെ സംരക്ഷണം തുടങ്ങുന്നത്. ഇന്ന് 650 ലധികം ഇനങ്ങളുടെ വിത്തുകളാണ് അദ്ദേഹം സംരക്ഷിക്കുന്നത്. കേരളത്തിലേയും കർണാടകയിലേയും കാർഷിക വിദ്യാർത്ഥികളും ഗവേഷകരും സത്യനാരായണയുടെ വിത്ത് ലാബിലെ സ്ഥിരം സന്ദർശകരാണ്.
രാജകായമേ എന്ന അരി വിജയകരമായി അവതരിപ്പിച്ച് സത്യനാരായണനാണ്. കൂടാതെ കേരളം, കർണ്ണാടക, തമിഴ്നാട് എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളിലുടനീളം ഉത്പാദനവും സംരഷണവും അദ്ദേഹം നിർവഹിക്കുന്നുണ്ട്. ഗ്രാഫ്റ്റിംഗ്, തേനീച്ച വളർത്തൽ, പ്ലാസ്റ്റർ വർക്ക്, മരപ്പണി, ഇലക്ട്രിക്കൽ, മോട്ടോർ റിവൈൻഡിംഗ് ജോലികൾ എന്നിവയിൽ വിദഗ്ദ്ധനായ അദ്ദേഹത്തിന് സാഹിത്യത്തിലും അഭിരുചിയുണ്ട്.
ബെള്ളൂർ ഗ്രാമപഞ്ചായത്തിലെ ബലേരി സ്വദേശിയായ അദ്ദേഹം സ്വന്തം സ്ഥലത്ത് പ്രകൃതിദത്ത വനം സൃഷ്ടിച്ച് കേരള വനം വകുപ്പിന്റെ വനമത്ര അവാർഡ് ഉൾപ്പെടെ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ കേന്ദ്ര സർക്കാരിന്റെ പ്ലാന്റ് ജീനോമിന് സേവ്യർ അവാർഡും ലഭിച്ചിരുന്നു. 2021 നവംബർ 11 ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ 1.5 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും നൽകി കേന്ദ്ര കൃഷി മന്ത്രി അദ്ദേഹത്തെ ആദരിച്ചിരുന്നു.
പാരമ്പര്യമായി ലഭിച്ച ഒരേക്കർ സ്ഥലം സ്വാഭാവിക വനമായി സംരക്ഷിച്ചു. നെല്ലിന് പുറമെ നിരവധി മരങ്ങൾ നട്ടുപിടിപ്പിച്ച് ഔഷധസസ്യങ്ങൾ നിറഞ്ഞ കാട് സൃഷ്ടിക്കുകയും വിവിധ പക്ഷികളുടെയും ചെറുജീവികളുടെയും ആവാസകേന്ദ്രമാക്കുകയും ചെയ്തു. ബലേരിയിലെ പരേതനായ കുഞ്ഞിരാമൻ മണിയാണിയുടെയും ജാനകിയുടെയും മകനാണ്.
അരിയുടെ ഇനങ്ങൾ മാത്രമല്ല അങ്കണം, ജാതിക്ക, കുരുമുളക് എന്നിവയുടെ പരമ്പരാഗത വിത്തുകളും സംരക്ഷിച്ചു. ഇതിന് പുറമെ 50 നെല്ലിനങ്ങൾ ഗവേഷണ കേന്ദ്രങ്ങളിൽ എത്തിച്ച്, നെൽവിത്ത് കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തു. അതോടൊപ്പം ഗവേഷണവും സംരക്ഷണവും പ്രോത്സാഹിപ്പിച്ചു. ഇതാണ് അദ്ദേഹത്തെ പത്മശ്രീക്ക് അർഹനാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.