Silverline Buffer Zone : സിൽവർ ലൈൻ പദ്ധതിയിലെ ബഫർ സോൺ: സിപിഎമ്മിൽ അവ്യക്ത

Silverline Buffer Zone: സിൽവർ ലൈൻ കടന്ന് പോകുന്ന പ്രദേശങ്ങളിൽ ബഫർ സോൺ ഉൾപ്പെടുന്നില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന.  മന്ത്രിയുടെ വാദങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2022, 12:28 PM IST
  • സിൽവർ ലൈൻ കടന്ന് പോകുന്ന പ്രദേശങ്ങളിൽ ബഫർ സോൺ ഉൾപ്പെടുന്നില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന.
  • മന്ത്രിയുടെ വാദങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി.
  • മന്ത്രി പറയുന്നത് ശരിയല്ലെന്നും ഇക്കാര്യത്തിൽ കെ. റെയിൽ എംഡിയുടെ നിലപാടാണ് ശരിയെന്നും കോടിയേരി പറഞ്ഞു.
  • ബഫർ സോണല്ല സേഫ്റ്റി സോണാണ് ഉള്ളതെന്ന് വിശദീകരണവുമായി സജി ചെറിയാൻ വീണ്ടും രംഗത്തെത്തി.
Silverline Buffer Zone : സിൽവർ ലൈൻ  പദ്ധതിയിലെ ബഫർ സോൺ: സിപിഎമ്മിൽ അവ്യക്ത

Thiruvananthapuram : സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറിനെ ക്കുറിച്ച് മുഖ്യമന്ത്രിക്ക് പോലും വ്യക്തതയില്ലെന്ന പ്രതിപക്ഷ ആരോപണം ശക്തമായിരിക്കെ ബഫർ സോണിനെ ചൊല്ലി സിപിമ്മിൽ നിന്ന് വ്യത്യസ്ത സ്വരങ്ങൾ. സിൽവർ ലൈൻ കടന്ന് പോകുന്ന പ്രദേശങ്ങളിൽ ബഫർ സോൺ ഉൾപ്പെടുന്നില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. വസ്തുത അറിയാത്തവർ ഡിപി ആർ വിശദമായി പഠിക്കണമെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.

 എന്നാൽ മന്ത്രിയുടെ വാദങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. സിൽവർ ലൈനിൽ ബഫർ സോൺ ഉൾപ്പെടുമെന്ന് കേടിയേരി വ്യക്തമാക്കി. മന്ത്രി പറയുന്നത് ശരിയല്ലെന്നും ഇക്കാര്യത്തിൽ കെ. റെയിൽ എംഡിയുടെ നിലപാടാണ് ശരിയെന്നും കോടിയേരി പറഞ്ഞു. എന്നാൽ ബഫർ സോണല്ല സേഫ്റ്റി സോണാണ് ഉള്ളതെന്ന് വിശദീകരണവുമായി സജി ചെറിയാൻ 
വീണ്ടും രംഗത്തെത്തി.

ALSO READ: സിൽവർ ലൈൻ; ജനകീയ സമരങ്ങളെ സിപിഎം നേതാക്കൾക്ക് പുച്ഛമെന്ന് വിഡി സതീശൻ

ബഫർ സോൺ എന്ന വാദം തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സജി ചെറിയാനെ തള്ളി കെ റെയിൽ എംഡിയും നേരത്തെ രംഗത്തെത്തിയിരുന്നു. ഏറ്റെടുക്കുന്ന പാതയുടെ ഇരു വശത്തും 10 മീറ്റർ ബഫർ സോൺ ഉണ്ടെന്നായിരുന്നു കെ. റെയിൽ എം.ഡി അജിത് കുമാർ പറഞ്ഞത്. ബഫർ സോൺ സംബന്ധിച്ച് സർക്കാരിന്റെയും കെ റെയിലിന്റെയും  നിലപാടുകളിൽ തുടക്കം മുതൽ തന്നെ വൈരുദ്ധ്യങ്ങളുണ്ട്. ട്രാക്കിന് ഇരു വശത്തും നിർമ്മാണങ്ങൾ അനുവദിക്കാത്ത സുരക്ഷിത മേഖലയെയാണ് ബഫർ സോൺ എന്ന്  പറയുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News