Devaki Nilayangod Passed Away: സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെയും, ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായും പ്രവർത്തിച്ച ദേവകി നിലയങ്ങോട് കേരള ചരിത്രത്തിലെ ശക്തമായ ഒരു സ്ത്രീ സാന്നിദ്ധ്യമായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 6, 2023, 05:01 PM IST
  • 1928 ൽ മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത്‌ മൂക്കുതലയിലാണ് ജനിച്ചത്.
  • മുക്കുതല പകരാവൂർ മനയിൽ കൃഷ്‌ണൻ സോമയാജിപ്പാടിന്റെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകളായി ജനിച്ച ദേവകി 1943-ൽ ചാത്തന്നൂർ നിലയങ്ങോട്‌ മനയിലെ രവി നമ്പൂതിരിയെ വിവാഹം കഴിച്ചു.
  • സതീശൻ, ചന്ദ്രിക, കൃഷ്‌ണൻ, ഗംഗാധരൻ, ഹരിദാസ്‌, ഗീത എന്നിവർ മക്കളാണ്.
Devaki Nilayangod Passed Away: സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തിരൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം. സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെയും, ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായും പ്രവർത്തിച്ച ദേവകി നിലയങ്ങോട് കേരള ചരിത്രത്തിലെ ശക്തമായ ഒരു സ്ത്രീ സാന്നിദ്ധ്യമായിരുന്നു. 1928 ൽ മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത്‌ മൂക്കുതലയിലാണ് ജനിച്ചത്. മുക്കുതല പകരാവൂർ മനയിൽ കൃഷ്‌ണൻ സോമയാജിപ്പാടിന്റെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകളായി ജനിച്ച ദേവകി 1943-ൽ ചാത്തന്നൂർ നിലയങ്ങോട്‌ മനയിലെ രവി നമ്പൂതിരിയെ വിവാഹം കഴിച്ചു. സതീശൻ, ചന്ദ്രിക, കൃഷ്‌ണൻ, ഗംഗാധരൻ, ഹരിദാസ്‌, ഗീത എന്നിവർ മക്കളാണ്. 

അടുത്തിടെ അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധൻ ചിത്രൻ നമ്പൂതിരിപ്പാട് സഹോദരനാണ്. 1948-ൽ ലക്കിടി ചെറാമംഗലത്ത് മനക്കൽ അന്തർജ്ജനങ്ങളൂടെ കൂട്ടായ്മയിൽ നിന്നും പിറന്ന "തൊഴിൽകേന്ദ്രത്തിലേക്ക്" എന്ന നാടകത്തിന്റെ ചുക്കാൻ പിടിച്ചത് ദേവകി നിലയങ്ങോട് ആയിരുന്നു. 75ആം വയസിൽ പുറത്തിറക്കിയ നഷ്ടബോധങ്ങളില്ലാതെ, ഒരു അന്തർജനത്തിന്റെ ആത്മകഥ ഏറെ പ്രസിദ്ധമായ കൃതിയാണ്.
കാലപ്പകർച്ചകൾ, യാത്ര: കാട്ടിലും നാട്ടിലും, Antharjanam: Memoirs of a Namboodiri Woman എന്നിവയാണ് മറ്റ്‌ പ്രധാന കൃതികൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News