തിരുവനന്തപുരം: എസ്.എസ്.എൽ.സി. മൂല്യനിർണ്ണയം ഇന്ന് ആരംഭിക്കും. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ പങ്കെടുക്കുമെന്നാണ് കണക്ക്. ഹയർ സെക്കണ്ടറി മൂല്യനിർണ്ണയവും ഇന്ന് തന്നെയാണ് ആരംഭിക്കുക.
ഹയർ സെക്കണ്ടറി മൂല്യനിർണ്ണയത്തന് 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പുകൾക്കും ഇന്ന് തുടക്കമാകും. 8 ക്യാമ്പുകളിലായി 2200 അധ്യാപകർ പങ്കെടുക്കും. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിർണ്ണയ ക്യാമ്പുകളുടെ പ്രവർത്തനം.
ALSO READ: രജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം 5219.34 കോടി രൂപ; 400 കോടിയലധികം കുറവ്
എസ്എസ്എല്‍സി പരീക്ഷകളുടെ മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയം നടത്താനുള്ളത്. ഹയര്‍ സെക്കന്‍ഡറിയില്‍ 52 ലക്ഷം ഉത്തരക്കടലാസുകളുണ്ട്. 3,40,000 ഉത്തരക്കടലാസുകളാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ നിന്ന് മൂല്യ നിര്‍ണയത്തിനുള്ളത്. മൂല്യനിര്‍ണയം 20നകം പൂര്‍ത്തീകരിക്കാനാണ് തീരുമാനം. മെയ് രണ്ടാം വാരമാകും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.