തൃശൂർ: ആളൂരില്‍ കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും ഇടിച്ചുണ്ടായ അപകടത്തില്‍ ആളൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ആളൂര്‍ മേല്‍പ്പാലത്തിനു സമീപം വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ആളൂര്‍ അരിക്കാടന്‍ ബാബുവിന്റെ മകള്‍ ഐശ്വര്യ ബാബുവാണ് മരിച്ചത്.
Also Read: പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് നവവധു മരിച്ചു; ഭർത്താവിന് ഗുരുതര പരിക്ക്
ഐശ്വര്യ ബാബു മാളയില്‍ ബിഎഡ് വിദ്യാര്‍ത്ഥിനിയാണ് . മാള ഭാഗത്തു നിന്നും ആളൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റ സൈഡില്‍ ഐശ്വര്യയുടെ അമ്മ ജിന്‍സി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ പുറകിലിരുന്ന ഐശ്വര്യ ബസിനടിയിലേക്ക് വീഴുകയായിരുന്നു.
Also Read: അച്ഛനെന്നും കിച്ചൂട്ടനൊപ്പം; കൊല്ലം സുധിയുടെ മുഖം കയ്യിൽ പച്ച കുത്തി മകൻ
മറുവശത്തേക്ക് വീണ ജിൻസിയ്ക്കും പരിക്കുകളുണ്ട്. ആളൂര്‍ സ്‌കൂളിലെ അധ്യാപികയാണ് ജിൻസി. സംഭവ തുടർന്ന് പോലീസെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. ഐശ്വര്യയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
'രക്ഷക'വേഷത്തിൽ വിജയ്... സിനിമയിലല്ല, ഇത്തവണ കർഷകരെ കൈയ്യിലെടുക്കാൻ
വിദ്യാർത്ഥികൾക്ക് പിന്നാലെ കർഷകരെ കയ്യിലെടുക്കാൻ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ്. ആരാധകസംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കം മുഖേന കർഷകർക്ക് ആടുകളെയും പശുക്കളെയും നൽകുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. പദ്ധതി തമിഴ്‌നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും നടപ്പാക്കും.ഒരോ മണ്ഡലങ്ങളിൽ നിന്നും അർഹരായ കർഷകരെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ വിജയ് സംഘടനാ നേതാക്കൾക്ക് നിർദേശം നൽകിയാതായിട്ടാണ് റിപ്പോർട്ട്. ഒരോമണ്ഡലത്തിലും വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകാൻ പഠന കേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ഇപ്പോഴിതാ കർഷകരെ കയ്യിലെടുക്കാൻ പുത്തൻ പദ്ധതി ഒരുങ്ങുന്നത്.
Also Read: ബുധന്റെ ഉദയം ഈ രാശിക്കാർക്ക് നൽകും വൻ സമ്പത്ത് ഒപ്പം ജോലിയിലും ബിസിനസിലും മികച്ച നേട്ടവും
ഈ നീക്കങ്ങളെ രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായിട്ടുള്ള നടപടികളായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പഠന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പദ്ധതി ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാൽ കർഷകർക്ക് ആടുകളെയും പശുക്കളെയും നൽകുന്ന പദ്ധതി വിശദമായ കണക്കെടുപ്പിന് ശേഷമാകും നടപ്പാക്കുകയെന്നും റിപ്പോർട്ടുണ്ട്. ഇത് കൂടാതെ തമിഴ്‌നാട് മുൻമുഖ്യമന്ത്രി കെ.കാമരാജിന്റെ ജന്മദിനം ദളപതി വിജയ് മക്കൾ ഇയക്കം സംസ്ഥാന വ്യാപകമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ശനിയാഴ്ചയാണ് കാമരാജിന്റെ ജന്മദിന വാർഷികം. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുള്ള കാമരാജ് പ്രതിമയിൽ പുഷ്പാർച്ചന നടത്തും. ഇതിനൊപ്പം വിദ്യാഭ്യാസ സഹായ വിതരണവും നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...