സുരേഷ്ഗോപിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു; തീരുമാനം രാഷ്ട്രിയമല്ലെന്ന് സുരേഷ്ഗോപി!

Last Updated : May 1, 2016, 01:25 PM IST
സുരേഷ്ഗോപിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു; തീരുമാനം രാഷ്ട്രിയമല്ലെന്ന് സുരേഷ്ഗോപി!

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനു പിന്നില്‍ രാഷ്ട്രിയ തീരുമാനമില്ലെന്നു നടന്‍ സുരേഷ്ഗോപി ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നിര്‍ദേശിച്ചു, രാഷ്ട്രപതി അംഗീകരിച്ചു എന്നല്ലാതെ ഇതിനു പിന്നില്‍ വേറെ രാഷ്ട്രിയമൊന്നുമില്ല.  25 വര്‍ഷങ്ങള്‍ക്കു ശേഷം കേരളവും, അതുപോലെ രാജ്യവും എന്തായിരിക്കണമെന്നുള്ള വിഷന് വേണ്ടി പരിശ്രമിക്കും. എം.പിയാല്‍ കേരളത്തിന്‌ വേണ്ടി ആദ്യം ചെയ്യുക ജലസ്രോതസുകളെ മുഴുന്‍ വീണ്ടെടുക്കുകയെന്നതയിരിക്കും.

ബി.ജെ.പിയ്ക്കു വേണ്ടി പ്രചാരണ രംഗത്ത് സജീവമായിയുണ്ടാകുമെന്നും, അതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ല എന്നു പറഞ്ഞതെന്ന് സുരേഷ്ഗോപി വ്യക്തമാക്കി. തന്‍റെ മനസിന്‌ ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്തു.  140 മണ്ഡലങ്ങളില്‍ പോകാന്‍ പറ്റിയിലെങ്കിലും കഴിയുന്നത്ര മണ്ഡലത്തില്‍ പ്രചാരണത്തിന് പോകും. രാഷ്ട്രീയത്തിനല്ല, രാഷ്ട്രനന്മയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. കേരളത്തിന്‌ പുതിയ എഴുത്ത് വേണമെന്നുള്ളത്  ഒരു യുവജനതയുടെ ആഗ്രഹമാണെന്നും സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് ഓ. രാജഗോപാല്‍ പറഞ്ഞു.

 

Trending News