വർക്കല: മാതാവിനൊപ്പം സ്കൂട്ടിയിൽ സഞ്ചരിച്ച പത്തു വയസുകാരൻ ബസിടിച്ച് മരിച്ച സംഭവത്തിൽ അറസ്റ്റ്. അപകടമുണ്ടാക്കിയ ഗോകുലം ബസ്സിന്റെ ഡ്രൈവർ ഇടവ വെൺകുളം വയൽത്തൊടിവീട്ടിൽ മഹേഷ് (23) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച വൈകീട്ട് നാലേകാലോടെ വർക്കല ആയൂർവേദ ആശുപത്രിക്ക് സമീപത്താണ് അപകടം നടന്നത്.കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തിൽ പണയിൽ വീട്ടിൽ മുഹമ്മദ് ഷായുടെയും താഹിറയുടെയും മൂന്ന് മക്കളിൽ രണ്ടാമനായ മുഹമ്മദ് മർഹാൻ(10) ആണ് മരിച്ചത്.മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അമിതവേഗത്തിൽ ഓവർടേക്ക് ചെയ്ത ബസ്സ് ഇവരെ ഇടിച്ചു തെറിപ്പിച്ചത്. ബസ്സിനടിയിൽ വീണ പത്തുവയസ്സുകാരനായ മർഹാന്റെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
അപകടം നടന്നയുടൻ ബസ് ഉപേക്ഷിച്ച് ജീവനക്കാർ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഡ്രൈവർ മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യക്കാണ് പോലീസ് കേസ്സെടുത്തിട്ടുള്ളത്.ഇയാളെ വർക്കല കോടതിയിൽ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...