കണ്ണൂര്‍: വിരമിക്കുന്ന ഡോക്ടര്‍മാരുടെ സേവനം കുറച്ചു മാസത്തേക്ക് കൂടി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സര്‍വീസില്‍നിന്നു കൂടുതല്‍ ഡോക്ടര്‍മാര്‍ ഉടന്‍ വിരമിക്കുകയാണ്. ഇവരുടെ സേവനം കുറച്ചു മാസത്തേക്കുകൂടി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കും. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും അര്‍ഹമായ പരിഗണന നല്‍കുമെന്നും മന്ത്രി കെ.കെ. ശൈലജ. മട്ടന്നൂര്‍ പഴശിയിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍.
പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്ന മഴക്കാലത്തു കൂടുതല്‍ പേര് സര്‍വീസില്‍നിന്നു പിരിയുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ഇവരുടെ സേവനം കുറച്ചു മാസത്തേക്കുകൂടി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നതിനോടൊപ്പം ഒഴിവ് വരുന്ന തസ്തികകളിലേക്കു പുതിയ നിയമനം നടത്തി പ്രശ്നത്തിനു പരിഹാരം കാണും. റൂറല്‍ ഹെല്‍ത്ത് സെന്റുകളില്‍ സൗകര്യം വര്‍ധിപ്പിക്കും. പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ആശുപത്രികളെ മെച്ചപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മുഴുവന്‍ ആശുപത്രികളോടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടികള്‍ ഉണ്ടാകും. ആവശ്യമായ ജീവനക്കാര്‍, മരുന്ന് എന്നിവ ഉറപ്പുവരുത്തും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളും മെച്ചപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തുവരികയാണെന്നും അവര്‍ പറഞ്ഞു.