സിസ്റ്റർ ലിനിയുടെ വേർപാടിന് ഇന്ന് നാലാണ്ട് തികഞ്ഞു

മഹാമാരിയെ സംസ്ഥാനം  കൃത്യമായ മുൻകരുതലുകളോടെ ചെറുത്ത് തോൽപ്പിച്ചുവെങ്കിലും വലിയ ഭീതി പരത്തിയ നിപ്പ കാലം ഓർക്കുമ്പോൾ ആദ്യം മലയാളികളുടെ മനസിൽ ആദ്യമെത്തുക ലിനിയുടെ മുഖമായിരിക്കും. നിപ്പ തന്റെ ശരീരത്തെ ഗുരുതരമായി ബാധിച്ചു എന്ന് മനസിലാക്കിയ  ലിനി മരണത്തിന്  കീഴടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഭർത്താവ് സജീഷിന് എഴുതിയ കത്തും  മലയാളികളെ കണ്ണു നീരണിയിച്ചിരുന്നു.

Written by - Anuja Prasad | Edited by - Priyan RS | Last Updated : May 21, 2022, 05:59 PM IST
  • വലിയ ഭീതി പരത്തിയ നിപ്പ കാലം ഓർക്കുമ്പോൾ ആദ്യം മലയാളികളുടെ മനസിൽ ആദ്യമെത്തുക ലിനിയുടെ മുഖമായിരിക്കും.
  • 2018 മെയ് മാസത്തിലാണ് കേരളത്തിൽ നിപാ വൈറസ് സ്ഥിരീകരിച്ചത്.കോഴിക്കോട് ചെങ്ങരോത്ത് ഗ്രാമത്തിലായിരുന്നു നിപ്പയുടെ ഉറവിടം.
  • കൃത്യമായ ജാഗ്രത പുലർത്തിയതോടെ നിപ്പയെ ചെറുത്ത് തോൽപ്പിക്കാനും മരണനിരക്ക് കുറക്കുവാനും കേരളത്തിന് കഴിഞ്ഞു.
സിസ്റ്റർ ലിനിയുടെ വേർപാടിന് ഇന്ന് നാലാണ്ട്  തികഞ്ഞു

നിപ്പക്കെതിരെയുള്ള പോരാട്ടത്തിൽ അനശ്വര രക്തസാക്ഷിയായ  സിസ്റ്റർ ലിനിയുടെ ഒർമ്മകൾക്ക് ഇന്ന് നാലാണ്ട് പിന്നിടുകയാണ്.തുടക്കം മുതൽ തന്നെ  നിപ്പ ബാധിതരെ ശുശ്രൂഷിച്ച ലിനിക്ക്  മെയ് 21 രോദം മൂർഛിക്കുക്കയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ്  ആയിരുന്നു ലിനി. നിപ്പെക്കെതിരെയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടമായ ആരോഗ്യപ്രവർത്തക ലിനി എന്നും മലയാളികളുടെ മനസിൽ ഒരു നൊമ്പരമായി അവശേഷിക്കുകയാണ്. മുഖ്യമന്തി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോർജും ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്  ലിനി സിസ്റ്ററുടെ വേർപാട് അനുസ്മരിച്ചത്.

മഹാമാരിയെ സംസ്ഥാനം  കൃത്യമായ മുൻകരുതലുകളോടെ ചെറുത്ത് തോൽപ്പിച്ചുവെങ്കിലും വലിയ ഭീതി പരത്തിയ നിപ്പ കാലം ഓർക്കുമ്പോൾ ആദ്യം മലയാളികളുടെ മനസിൽ ആദ്യമെത്തുക ലിനിയുടെ മുഖമായിരിക്കും. നിപ്പ തന്റെ ശരീരത്തെ ഗുരുതരമായി ബാധിച്ചു എന്ന് മനസിലാക്കിയ  ലിനി മരണത്തിന്  കീഴടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഭർത്താവ് സജീഷിന് എഴുതിയ കത്തും  മലയാളികളെ കണ്ണു നീരണിയിച്ചിരുന്നു. ഇനി കാണാൻ പറ്റുമെന്ന് തോന്നുന്നില്ലെന്നും മക്കളെ നല്ല പോലെ നോക്കണമെന്നും ലിനി കത്തിലെ ഇടറിയ വരികളിലുടെ ഭർത്താവ്  സജീഷിനോട് ആവശ്യപ്പെട്ടിരുന്നു
  
Read Also: Monkeypox Prevention: വാനര വസൂരിയ്‌ക്കെതിരെ സംസ്ഥാനത്ത് ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

2018 മെയ് മാസത്തിലാണ് കേരളത്തിൽ നിപാ വൈറസ് സ്ഥിരീകരിച്ചത്.കോഴിക്കോട് ചെങ്ങരോത്ത് ഗ്രാമത്തിലായിരുന്നു നിപ്പയുടെ ഉറവിടം.18 പേരാണ്  വൈറസ് ബാധയേറ്റ് മരിച്ചത്.മെയ് 5 ന് മരിച്ച സൂപ്പിക്കടയിൽ മൂസയുടെ മകൻ മുഹമ്മദ് സാബിത്താണ് നിപ്പയുടെ ആദ്യ ഇര.രണ്ട് ആഴ്ച്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും  പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണമടഞ്ഞു. ഇതാണ് വൈറസ് ആകാം കാരണം എന്ന നിഗമനത്തിലെത്തിച്ചത്. 

വിദഗ്ധ പരിശോധനക്കായി പൂനെയിലേക്ക് അയച്ച രക്ത സാമ്പിളുകളിൽ എല്ലാം തന്നെ മെയ് 19 ന് വൈറസ് ബാധ സ്ഥിരീകരിച്ചു.വൈറസ് ബാധിച്ച് മരിച്ച സാബിത്ത്  പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. ആശുപത്രിയിലെ നഴ്സ്  ആയിരുന്ന ലിനിക്ക് അപ്പോഴേക്കും സാബിത്തിൽ നിന്ന് അസുഖം പടർന്നിരുന്നു. നിപ്പ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18 പേരിൽ 16 പേരും മരണത്തിന് കീഴടങ്ങിയിരുന്നു. കൃത്യമായ ജാഗ്രത പുലർത്തിയതോടെ നിപ്പയെ ചെറുത്ത് തോൽപ്പിക്കാനും മരണനിരക്ക് കുറക്കുവാനും കേരളത്തിന് കഴിഞ്ഞു. 

Read Also: ഇന്ന് ലോക ചായ ദിനം; ഈ അഞ്ച് ചായകളുടെ ഗുണങ്ങളറിയാം 

രോഗം സ്ഥിരീകരിച്ച കോഴിക്കോട് ,മലപ്പുറം ജില്ലകളിൽ രോഗികളെയും സമ്പർക്കത്തിലുണ്ടായിരുന്നവരെയും കൃത്യമായി നിരീക്ഷിക്കുകയും കൂടുതൽ ആളുകളിലേക്ക് വ്യാപിക്കാതെ നിപ്പ നിയന്ത്രിക്കുന്നതിൽ  ആരോഗ്യവകുപ്പ് വിജയിക്കുകയും ചെയ്തു.മലബാർ മേഖല രോഗത്തിന്റ ഭീതിയിൽ നിന്ന് മുക്തി തേടി പുറത്ത് വന്നത് ജൂലൈ പകുതിയോടെയാണ്. നിപ്പയെ ചെറുക്കാൻ ഓസ്ട്രേലിയൻ മരുന്നായ റിബാവൈറിൻ എത്തിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും ഇത് മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ചിരുന്നില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News