Kochi: സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വിപണി...
കഴിഞ്ഞ കുറെ ദിവസങ്ങളായി ചാഞ്ചാടുകയാണ് സ്വര്‍ണ വിപണി. ജനുവരി 5, 6 തീയതികളില്‍ സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നു. ശേഷം സ്വര്‍ണവിലയില കുറവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ (Gold rate) ഇന്ന് മാറ്റമില്ല. പവന് 36,960 രൂപയ്ക്കാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4,620 രൂപയാണ് ഇന്നത്തെ കേരളത്തിലെ വില.
അതേസമയം, കഴിഞ്ഞ വര്‍ഷം സംഭവിച്ചതുപോലെ സ്വര്‍ണവില (Gold price) വീണ്ടും ഉയരുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉപഭോക്താക്കളില്‍നിന്നും ഉയരുന്നത്. കഴിഞ്ഞ വര്‍ഷ൦റെക്കോര്‍ഡ് വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.
യുഎസ് ഡോളർ ശക്തി പ്രാപിക്കുന്നതും അമേരിക്കയില്‍ നിന്നുള്ള കൂടുതൽ സാമ്പത്തിക ഉത്തേജക നടപടികളുടെ പ്രതീക്ഷയും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. വിലകള്‍ അസ്ഥിരമായി തുടരുകയാണ്. അതേസമയം, പല പാശ്ചാത്യ രാജ്യങ്ങളിലും വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് (Corona Virus) ബാധ സ്വർണത്തിന്‍റെ സുരക്ഷിതമായ ആവശ്യം ഉയർത്തുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Also read: സ്വര്‍ണം വാങ്ങാന്‍ സുവര്‍ണ്ണാവസരം, Covid Vaccine എത്തിയതോടെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
എന്നാല്‍, ആഗോള വിപണിയില്‍ സ്വര്‍ണവില ഇന്ന് ഉയർന്നു സ്‌പോട്ട് സ്വർണം ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,856.86 ഡോളറിലെത്തി. ഡോളർ സൂചിക 0.14 ശതമാനം ഇടിഞ്ഞ് 89.938 ലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 25.57 ഡോളറിലും പ്ലാറ്റിനം വില 0.3 ശതമാനം ഉയർന്ന് 1,078.80 ഡോളറിലുമെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.