PV Anvar Kerala Bye-Elections: യുഡിഎഫിന് മുന്നിൽ ഉപാധി വച്ച് പിവി അൻവർ; ചേലക്കരയിൽ പിന്തുണയ്ക്കണം, രമ്യാ ഹരിദാസിനെ പിൻവലിക്കണം

Chelakkara By Election: ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർഥി എൻകെ സുധീറിനെ പിന്തുണയ്ക്കണമെന്ന ആവശ്യമാണ് അൻവർ യുഡിഎഫിന് മുന്നിൽ വയ്ക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 20, 2024, 06:41 PM IST
  • ഡിഎംകെ സ്ഥാനാർഥികളെ പിൻവലിച്ച് പാലക്കാടും ചേലക്കരയിലും തങ്ങളെ പിന്തുണയ്ക്കണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം
  • ഇതിൽ പാലക്കാട് കോൺ​ഗ്രസിന് നിർണായകമാണ്
  • ഈ സാഹചര്യത്തിലാണ് തിരിച്ച് ചേലക്കരയിൽ തങ്ങളെ പിന്തുണയ്ക്കണമെന്ന് പിവി അൻവർ ആവശ്യപ്പെടുന്നത്
PV Anvar Kerala Bye-Elections: യുഡിഎഫിന് മുന്നിൽ ഉപാധി വച്ച് പിവി അൻവർ; ചേലക്കരയിൽ പിന്തുണയ്ക്കണം, രമ്യാ ഹരിദാസിനെ പിൻവലിക്കണം

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ അൻവറിനെ ഒപ്പം നിർത്താൻ ശ്രമിക്കുന്ന യുഡിഎഫിന് മുന്നിൽ ഉപാധികളുമായി പിവി അൻവർ എംഎൽഎ. പാലക്കാട്ടെ ഡിഎംകെ സ്ഥാനാർഥിയെ പിന്തുണയ്ക്കണമെങ്കിൽ ചേലക്കരയിൽ തിരിച്ച് പിന്തുണ വേണമെന്നാണ് അൻവറിന്റെ ആവശ്യം.

ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർഥി എൻകെ സുധീറിനെ പിന്തുണയ്ക്കണമെന്ന ആവശ്യമാണ് അൻവർ യുഡിഎഫിന് മുന്നിൽ വയ്ക്കുന്നത്. ഡിഎംകെ സ്ഥാനാർഥികളെ പിൻവലിച്ച് പാലക്കാടും ചേലക്കരയിലും തങ്ങളെ പിന്തുണയ്ക്കണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം.

ALSO READ: 'രണ്ട് തട്ടിലല്ല, പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം'; വീട്ടിലെത്തി കുടുംബാം​ഗങ്ങളെ സന്ദർശിച്ച് എംവി ​ഗോവിന്ദൻ

ഇതിൽ പാലക്കാട് കോൺ​ഗ്രസിന് നിർണായകമാണ്. ഈ സാഹചര്യത്തിലാണ് തിരിച്ച് ചേലക്കരയിൽ തങ്ങളെ പിന്തുണയ്ക്കണമെന്ന് പിവി അൻവർ ആവശ്യപ്പെടുന്നത്. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയെ യുഡിഎഫുകാർ പോലും തള്ളിപ്പറഞ്ഞുവെന്ന് പിവി അൻവർ വാർത്താസമ്മേളനത്തിൽ പരിഹസിച്ചു.

പിണറായിസത്തെ എതിർക്കാൻ ഒന്നിച്ചു നിൽക്കണമെന്നും ആർഎസ്എസിനെ പോലെ പിണറായിസത്തെയും എതിർക്കണമെന്നും അൻവർ പറഞ്ഞു. യു‍ഡിഎഫ് നേതാക്കൾ ഇപ്പോഴും ചർച്ച നടത്തുകയാണ്. അനുകൂല തീരുമാനത്തിനായി കാത്തിരിക്കുന്നു. തീരുമാനം വൈകിയാൽ ഈ കപ്പൽ പോകുമെന്നും പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച ചരിത്രം മുൻപ് ഉണ്ടായിട്ടുണ്ടെന്നും യുഡിഎഫിന്റെ തീരുമാനത്തിനായി കാക്കുകയാണെന്നും അൻവർ പറഞ്ഞു.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News