മലപ്പുറം: മലപ്പുറം കരുളായിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (42) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് മണിയെ കാട്ടാന കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവിൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മണി ചോല നായ്ക്കർ വിഭാഗത്തിൽപ്പെട്ട ആളാണ്. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിലാക്കി തിരിച്ച് വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കണ്ണിക്കൈയിൽ ജീപ്പ് ഇറങ്ങി വനത്തിലൂടെ നടന്ന് വരവേയാണ് കാട്ടാന ആക്രമിച്ചത്. സുഹൃത്തുക്കളും മണിക്കൊപ്പം ഉണ്ടായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
നെഞ്ചിനും ചവിട്ടേറ്റിരിക്കാമെന്നും ഇതാകാം മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനം. കാട്ടാന ആക്രമിക്കുന്ന സമയം മണിയുടെ കയ്യിൽ അഞ്ചു വയസുള്ള മകനും ഉണ്ടായിരുന്നു. ആനയുടെ ആക്രമണത്തിൽ മകൻ തെറിച്ചുവീണു. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികളാണ് കുഞ്ഞിനെ രക്ഷിച്ചത്. കുഞ്ഞിന് നേരെ പാഞ്ഞടുക്കുന്നതിന് മുൻപ് രക്ഷിക്കാനായി. മറ്റുള്ളവർ സുരക്ഷിതരായി തിരിച്ചെത്തിയതായി ബന്ധുക്കൾ അറിയിച്ചു.
മണിയുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ ഉടൻ നൽകുമെന്നും കൊടും വനത്തിൽ വച്ചാണ് അപകടം ഉണ്ടായതെന്നും മണിയുടെ ഇളയ മകൾ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും നിലമ്പൂർ സൗത്ത് ഡിഎഫ്ഒ പറഞ്ഞു. മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി എകെ ശശീന്ദ്രനും വ്യക്തമാക്കി.
വന്യജീവി ആക്രമണം കുറഞ്ഞ് വരികയാണ്. മരണ നിരക്ക് കുറയ്ക്കാനാണ് വനംവകുപ്പിന്റെ ശ്രമം. പാമ്പ് കടിയേറ്റാണ് ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത്. വന നിയമ ഭേദഗതിയിൽ നിയമസഭ സബ്ജക്ട് കമ്മിറ്റി പരിശോധിച്ചതിന് ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തും. ജനങ്ങൾക്ക് പ്രായോഗികമായ നിയമങ്ങൾ മാത്രമേ നടപ്പിലാക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.