വയനാട്: മാനന്തവാടിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ചു. തണ്ണീർക്കൊമ്പന്റെ പിൻകാലിന് മുകളിലാണ് മയക്കുവെടിയേറ്റത്. ദൗത്യസംഘത്തിന്റെ ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ മയക്കുവെടിവെയ്ക്കാൻ സാധിച്ചത്. ശ്രമം വിജയകാരമായെന്നും ആന മയങ്ങിത്തുടങ്ങിയെന്നുമാണ് ലഭിക്കുന്ന വിവരം. കർണാടക വനമേഖലയിൽ നിന്നുമാണ് തണ്ണീർ കൊമ്പൻ വയനാട്ടിലെത്തയത്. ഈ കഴിഞ്ഞ് ജനുവരി 16ന് ഹാസൻ ഡിവിഷന് കീഴില്‍ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടിരുന്നതാണ് കൊമ്പനെ.
കാപ്പിത്തോട്ടങ്ങളിൽ പതിവായി ഇറങ്ങുന്ന കാട്ടാന ഇതുവരെ ആരേയും ഉപദ്രവിച്ചതായി വിവരമില്ല. ഹാസന്‍ ഡിവിഷനിലെ ജനവാസ മേഖലയില്‍ പതിവായി എത്തുന്ന കാട്ടാനയെ ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്നതായാണ് വിവരം. അതേസമയം ഇന്ന് രാവിലെയാണ് കാട്ടാന വയനാട് എടവക പഞ്ചായത്തിലെ പായോട് എത്തിയത്. രാവിലെ പാലും കൊണ്ട് പോയ ക്ഷീര കര്‍ഷകരാണ് ആനയെ ആദ്യം കണ്ടത്. പിന്നീട് വനപാലകരെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.