Actor Bala: പുലർച്ചെ വീടിന് മുന്നിൽ സ്ത്രീയും കുഞ്ഞും, തന്നെ കുടുക്കാനുള്ള ശ്രമം; ആരോപണവുമായി നടൻ ബാല

അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തി എന്ന മുൻ ഭാര്യയുടെ പരാതിയിൽ ബാല അറസ്റ്റിലായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 19, 2024, 12:29 PM IST
  • തന്നെ കെണിയിൽ പെടുത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി നടൻ ബാല
  • സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ആരോപണം ഉന്നയിച്ചത്
  • പുലർച്ചെ കൈക്കുഞ്ഞുമായി ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചുവെന്ന് ബാല
Actor Bala: പുലർച്ചെ വീടിന് മുന്നിൽ സ്ത്രീയും കുഞ്ഞും, തന്നെ കുടുക്കാനുള്ള ശ്രമം; ആരോപണവുമായി നടൻ ബാല

ആരോ തന്നെ കെണിയിൽ പെടുത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി നടൻ ബാല. പുലർച്ചെ കൈക്കുഞ്ഞുമായി ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചുവെന്ന് ബാല പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ആരോപണം ഉന്നയിച്ചത്.

പുലർച്ചെ 3.45ഓടെയാണ് അസാധാരണ സംഭവം നടന്നതെന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെ നടൻ വ്യക്തമാക്കുന്നു. വീടിന്റെ വാതിൽക്കൽ വന്ന് ബെല്ലടിക്കുന്നു. അവർക്കൊപ്പം വേറൊരു യുവാവും ഉണ്ട്. പുറത്ത് കുറേപ്പേരുണ്ട്. ഈ സമയത്ത് ആരെങ്കിലും ആരുടെയെങ്കിലും വീട്ടില്‍ വന്ന് കോളിങ് ബെല്ലടിക്കുമോ എന്നും ഇത് തന്നെ മനപ്പൂര്‍വം കെണിയില്‍ പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്നും വീഡിയോയില്‍ ബാല ആരോപിക്കുന്നു.

Read Also: യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ല, ദിവ്യയെ തടയുന്നത് പ്രോട്ടോക്കോൾ ലംഘനം; പ്രതികരിച്ച് കളക്ടർ

തന്റെ സുരക്ഷയ്ക്കും തെളിവിനും വേണ്ടിയാണ് വീഡിയോ പുറത്ത് വിടുന്നതെന്നും പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ബാല പറഞ്ഞു. താൻ മരുന്നു കഴിക്കുന്ന വ്യക്തിയാണെന്നും ഇത്തരത്തിൽ ശല്യപ്പെടുത്തുന്നത് ബുദ്ധിമുട്ടാണെന്നും നടൻ പറഞ്ഞു.

അഭിപ്രായങ്ങളും ആരോപണങ്ങളുമായി എപ്പോഴും വാർത്തകളിൽ ഇടംനേടുന്ന താരമാണ് ബാല. അടുത്തിടെ മുൻ ഭാര്യയുടെ പരാതിയിൽ  ബാല അറസ്റ്റിലായിരുന്നു. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തി എന്ന മുൻ ഭാര്യയുടെ പരാതിയിലായിരുന്നു നടപടി.

മുൻ ഭാര്യയും ബാലയും തമ്മിലുള്ള തര്‍ക്കം അടുത്തിടെ വലിയ ചർച്ചയായിരുന്നു. 2019ലാണ് ബാല ഡിവോഴ്സായത്. മകളെ  കാണാൻ അനുവദിക്കാറില്ലെന്ന് അടുത്തിടെ ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന നിലയിലുള്ള അവകാശം തനിക്ക് നിഷേധിക്കപ്പെടുകയാണെന്ന് ബാല വ്യക്തമാക്കിയിരുന്നു. എന്നാൽ മകള്‍ ബാലയ്ക്കെതിരെ രംഗത്ത് എത്തി. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ടെന്നും പറയുന്നത് കള്ളമാണെന്നുമാണ് കുട്ടി വ്യക്തമാക്കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News