TIPS treatment: നാല് ലക്ഷത്തോളം രൂപ ചിലവ് വരുന്ന ചികിത്സ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ടിപ്സ് ചികിത്സ സൗജന്യം; എന്താണ് ടിപ്സ്?

TIPS Treatment Kottayam Medical College: കരൾ ചികിത്സാരം​ഗത്ത് ലോകോത്തര നിലവാരത്തിലുള്ള മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളേജ്.

Written by - Zee Malayalam News Desk | Last Updated : Feb 29, 2024, 11:10 AM IST
  • ടിപ്സ് കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യമായി ചെയ്യുന്നു
  • രണ്ട് പേർക്ക് വിജയകരമായി ചികിത്സ നടത്തി
  • സ്വകാര്യ ആശുപത്രികളിൽ ഈ ചികിത്സയക്ക് നാല് ലക്ഷത്തോളം രൂപ ചിലവ് വരും
TIPS treatment: നാല് ലക്ഷത്തോളം രൂപ ചിലവ് വരുന്ന ചികിത്സ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ടിപ്സ് ചികിത്സ സൗജന്യം; എന്താണ് ടിപ്സ്?

കോട്ടയം: ലിവർ സിറോസിസ് ​ഗുരുതരമായ അവസ്ഥയിൽ എത്തുമ്പോൾ വയറിലുണ്ടാകുന്ന അനിയന്ത്രിതമായി വെള്ളക്കെട്ട്, രക്തം ചർദ്ദിക്കൽ എന്നിവയ്ക്കുള്ള അതിനൂതന ചികിത്സയായ ടിപ്സ് കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യമായി ചെയ്യുന്നു. രണ്ട് പേർക്ക് വിജയകരമായി ചികിത്സ നടത്തി. സ്വകാര്യ ആശുപത്രികളിൽ ഈ ചികിത്സയക്ക് നാല് ലക്ഷത്തോളം രൂപ ചിലവ് വരും.

കരൾ ചികിത്സാരം​ഗത്ത് ലോകോത്തര നിലവാരത്തിലുള്ള മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളേജ്. ട്രാൻസ്​ജു​ഗുലാർ ഇൻട്രാഹെപ്പാറ്റിക് പോർട്ടോസിസ്റ്റമിക് ഷണ്ട് എന്നാണ് ടിപ്സിന്റെ പൂർണരൂപം.

ALSO READ: കാലിൽ ഇടക്കിടെ മരവിപ്പും ചൊറിച്ചിലുമുണ്ടോ? കരൾ രോഗമാവാം ശ്രദ്ധിക്കണം

ഇന്റർവെൻഷണൽ റേഡിയോളജി വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ ഇന്റേണൽ മെഡിസിൻ, സർജിക്കൽ ​ഗ്യാസ്ട്രോ, മെഡിക്കൽ ​ഗ്യാസ്ട്രോ എന്നീ ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തോടെയാണ് ടിപ്സ് ചികിത്സ നടത്തിയത്. ടിപ്സ് ചികിത്സയുടെ പരിശീലനം നൽകിയത് വെല്ലൂർ സിഎംസി ഇന്റർവെൻഷണൽ റേഡിയോളജി വിഭാ​ഗമാണ്.

എന്താണ് ടിപ്സ് ചികിത്സ?

ട്രാൻസ്​ജു​ഗുലാർ ഇൻട്രാഹെപ്പാറ്റിക് പോർട്ടോസിസ്റ്റമിക് ഷണ്ട് അഥവാ ടിപ്സ് കരളിലെ രണ്ട് വലിയ സിരകളായ പോർട്ടൽ സിരയെയും ഹൈപ്പാറ്റിക് സിരയെയും തമ്മിൽ ഇമേജിങ് ​ഗൈഡ്ലൈൻസ് ഉപയോ​ഗിച്ച് ബന്ധിപ്പിക്കുന്ന ഒരു പ്രക്രിയയാണ്.

ലിവർ സിറോസിസ് മൂലം രക്തസമ്മർദ്ദം ഉയർന്ന് പോർട്ടൽ വെയിൻ അടയുന്നു. ഇതിന് പ്രതിവിധിയായി ചെറിയ ഞരമ്പിലൂടെ സ്റ്റെൻഡ് കടത്തിവിട്ട് ബൈപ്പാസ് ചെയ്യുന്നു. ഇത് രക്തസമ്മർദ്ദം കുറച്ച് രക്തത്തിന്റെ ഒഴുക്ക് വർധിപ്പിക്കുന്നു.

ALSO READ: തുടക്കത്തിലെ ശ്രദ്ധിക്കണം, തിരിച്ചറിയാതെ പോവരുത് ലിവർ സിറോസിസ്

ലിവർ സിറോസിസ് ​ഗുരുതരാവസ്ഥയിൽ ആകുന്ന പലർക്കും വയറ്റിൽ അനിയന്ത്രിതമായ വെള്ളക്കെട്ടും രക്തം ചർദ്ദിക്കൽ, മൂക്കിലൂടെ രക്തസ്രാവം എന്നിവ ഉണ്ടാകാം. ടിപ്സ് ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാൻ സാധിക്കുന്നു. ടിപ്സ് ചികിത്സ ആരോ​ഗ്യം പഴയ സ്ഥിതിയിലേക്ക് എത്തിക്കാൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News