റിലീസ് ചെയ്ത് ആദ്യ ദിനം മുതൽ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ് ജൂഡ് ആന്റണി ഒരുക്കിയ 2018. കേരളം നേരിട്ട മഹാപ്രളത്തിന്റെ ഒത്തൊരുമയുടെ, അതിജീവനത്തിന്റെ, എല്ലാം നേർസാക്ഷ്യമാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകർ ഓരോരുത്തരും പറയുന്നത്. ഒരു തവണ കണ്ടവരെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കുന്ന തരത്തിലുള്ള മേക്കിംഗും, നടീനടന്മാരുടെ പ്രകടനങ്ങളും എല്ലാം കൂടിയായി ചിത്രം അതിഗംഭീരം തന്നെ. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. 75 കോടി ഇതിനോടകം ചിത്രം നേടിയതായാണ് റിപ്പോർട്ടുകൾ.
ഇന്നലെ മെയ് 13 വരെയുള്ള കണക്കാണ് ഇത്. റിപ്പോർട്ടുകൾ പ്രകാരം ആഗോളതലത്തിൽ ചിത്രം 75 കോടി നേടിയിരിക്കുന്നു. അവധി ദിനമായ ഇന്ന് ഞായറാഴ്ചയിലെ പ്രദർശനങ്ങൾ കൂടി പൂർത്തിയാകുമ്പോൾ ചിത്രം 90 കോടിക്ക് അടുത്ത് നേടുമെന്നാണ് വിലയിരുത്തൽ. 100 കോടിയിലേക്ക് എത്താൻ അധിക ദിവസങ്ങൾ വേണ്ടി വരില്ല ജൂഡ് ചിത്രത്തിന്. അങ്ങനെ ആണെങ്കിൽ ലൂസിഫർ, പുലിമുരുകൻ, കുറുപ്പ്, ഭീഷ്മ പർവ്വം, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം 100 കോടി പിന്നിടുന്ന പുതിയ മലയാള സിനിമയായി 2018 മാറും എന്നാണ് ബോക്സ് ഓഫീസ് ട്രാക്കർമാർമാരുടെ വിലയിരുത്തൽ. കേരളത്തിൽ നിന്ന് ഇന്നലെ മാത്രം 5.15 കോടിയാണ് ചിത്രം നേടിയത്.
മെയ് അഞ്ച് റിലീസ് തീയതി 1.85 കോടിയാണ് ജൂഡ് ആന്തണി ചിത്രം നേടിയത്. തുടർന്ന് ലഭിച്ച മികച്ച അഭിപ്രായം വാരാന്ത്യ ദിനങ്ങളിലെ ബുക്കിങ് വർധിപ്പിച്ചു. പ്രധാന കേന്ദ്രങ്ങളിൽ ഹൗസ് ഫുൾ ബോർഡുകൾ ഉയരുകയും അധികം ഷോകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇതെ തുടർന്ന് ചിത്രം റിലീസായി രണ്ടാം ദിവസം നേടിയത് 3.22 കോടിയുടെ ബോക്സ് ഓഫീസ് കളക്ഷൻ. ബോക്സ് ഓഫീസിൽ 75 ശതമാനം വർധനവാണ് ഉണ്ടായത്.
After a sensational Saturday that would have taken Kerala + Overseas gross itself past 10 Crores,#2018Movie headed towards the 80 Crores mark by the end of yesterday's run.
The film will cross 85 Crores worldwide today & is all set to enter 100 Cr in the upcoming weekdays.… pic.twitter.com/uZNLOO5HRo
— Friday Matinee (@VRFridayMatinee) May 14, 2023
"2018 Every One is A Hero" ജൂഡ് ആന്റണി ഒരുക്കിയ ചിത്രത്തിന്റെ മുഴുവൻ പേര്. 2018ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏറെ നാളുകൾ നീണ്ട ചിത്രീകരണം, വൻതാരനിര എന്നിവയെല്ലാം ചേർത്ത് പ്രളയ ദിവസങ്ങളെ അത്രയും റിയലിസ്റ്റിക്കായി തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുവാനായി സംവിധായകനും അണിയറ പ്രവർത്തകരും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.
വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് "2018 Every One is A Hero" നിർമിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Also Read: Neeraja Movie: ടൈറ്റിൽ കഥാപാത്രമായി ശ്രുതി; 'നീരജ' തിയേറ്ററുകളിലേക്ക്, ട്രെയിലർ
സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തിൽ പങ്കാളിയായിട്ടുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.
ചിത്രസംയോജനം- ചമൻ ചാക്കോ. സംഗീതം- നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ- സൈലക്സ് അബ്രഹാം. പി ആർ ഒ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. സ്റ്റിൽസ്- സിനറ്റ് ആൻഡ് ഫസലുൾ ഹഖ്. വി എഫ് എക്സ്- മിന്റ്സ്റ്റീൻ സ്റ്റുഡിയോസ്. ഡിസൈൻസ്- യെല്ലോടൂത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...