ഒരു നായ കേന്ദ്ര കഥാപാത്രമാക്കി എത്തിയ രക്ഷിത് ഷെട്ടി ചിത്രം 777 ചാർളി ഉടൻ തന്നെ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. ചിത്രം വൂട്ട് സെലെക്ടിലാണ് എത്തുന്നത്. ചിത്രം ജൂലൈ 29 ന് വൂട്ടിൽ റിലീസ് ചെയ്യുമെന്ന് വൂട്ട് സെലെക്ട് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ജൂൺ 10 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളിൽ ലഭിച്ചത്. മലയാളിയായ കിരൺരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചാർലി ധർമയുടെ ജീവതത്തിലേക്ക് എത്തിചേരുന്നതും അതിലൂടെ ധർമ്മയുടെ ജീവതത്തിൽ ഉണ്ടാകുന്ന മാറ്റവുമൊക്കെയാണ് ചിത്രത്തിൻറെ പ്രമേയം. കന്നടയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഇന്ത്യയിൽ മൃഗങ്ങളെ കേന്ദ്ര കഥപാത്രമാക്കി ഇറക്കുന്ന ചിത്രങ്ങൾ വളരെ കുറവായതിനാൽ 777 ചാർലിക്ക് ഏറെ ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു.
Charlie is set to rule Dharma's life and all our hearts! Watch 777 Charlie's exclusive world digital premiere on 29th July on #VootSelect#777CharlieOnVoot #777Charlie pic.twitter.com/IaMOwMtwn3
— Voot Select (@VootSelect) July 22, 2022
നായകൾക്ക് പ്രവേശനമില്ലാത്ത ഹൗസിംഗ് കോളനിയിലേക്ക് ചാർലിയെ ധർമ്മ എത്തിക്കുന്നതും അതിനെ തുടർന്ന് ചാർലി ഉണ്ടാക്കുന്ന പൊല്ലാപ്പുകളുമായി എത്തുന്ന ഒരു കോമഡി എന്റെർറ്റൈനെർ ചിത്രമാണ് 777 ചാർലി. 777 ചാർലി'യുടെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാർത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് അതാത് ഭാഷകളിൽ വിതരണം ഏറ്റെടുത്തിരുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീത ശൃംഗേരിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അതരിപ്പിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ: 777 Charlie Movie : ചാർലിയുടെയും ധർമയുടെ പ്രയാണം; 777 ചാർലി സിനിമയുടെ ട്രെയിലർ
മലയാളിയായ നോബിൻ പോളാണ് ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത്. വിവിധ ഭാഷകളിലെ വരികൾ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി എന്നിവരാണ്. ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, ഡയറക്ഷൻ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാർത്തിക് വട്ടികുട്ടി, ദാമിനി ധൻരാജ്, പ്രസാദ് കാന്തീരവ, നിതിൻ രാമചന്ദ്ര, രക്ഷിത് കൗപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...