83 Trailer out: തിയേറ്ററുകളുടെ ആവേശമായി ക്രിക്കറ്റ് എത്തുകയാണ്. രൺവീർ സിംഗ് നായകനായ 83 യുടെ ട്രെയിലര്‍ പുറത്തുവന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവായി രൺവീർ സിംഗ് ആണ് എത്തുന്നത്. 1983 ലെ ക്രിക്കറ്റ് ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ വിജയത്തിന്റെ യാത്ര വിവരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ തന്നെ ആവേശം നിറഞ്ഞതാണ്. വികാരങ്ങളോടും അഭിനിവേശത്തോടും പ്രതീക്ഷകളോടും ഏറെ നീതി പുലർത്തുന്ന ചിത്രമാണ് ഇതെന്നതിന് ട്രെയിലർ തെളിവാണ്.
ഇന്ത്യ ചരിത്രം കുറിച്ച 1983 ലോകകപ്പ് വിജയത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് 83. രൺവീർ സിംഗ്, ദീപിക പദുകോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഡിസംബര്‍ 24 ന് റിലീസ് ചെയ്യും.
ചിത്രത്തിൽ കപിൽ ദേവിന്റെ ഭാര്യ റോമിയുടെ വേഷത്തിലാണ് ദീപിക പദുകോൺ എത്തുന്നത്. വിവാഹത്തിനു ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്.
കബീർ ഖാനാണ് ഇന്ത്യയുടെ ചരിത്രപരമായ 1983 ലോകകപ്പ് വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
താഹിർ രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർന, ചിരാഗ് പാട്ടീൽ, ഡിന്‍കര്‍ ശർമ്മ, നിശാന്ത് ദഹിയ, ഹാർഡി സന്ധു, സാഹിൽ ഖട്ടർ, അമ്മി വിർക്ക്, അദ്ദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ ബദ്രി, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
83 യില്‍ രൺവീർ സിംഗ് ഇന്ത്യൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന കപിൽ ദേവായി എത്തുമ്പോള്‍ സുനിൽ ഗവാസ്കറായി താഹിർ രാജ് ഭാസിനും, മോഹിന്ദർ അമർനാഥായി സാഖിബ് സലീമും ബൽവീന്ദർ സന്ധുവായി അമ്മി വിർക്കും, സയ്യിദ് കിർമാനിയായി സാഹിൽ ഖട്ടാറും, സന്ദീപ് പാട്ടീലായി ചിരാഗ് പാട്ടീലും ദിലീപ് വെംഗ്സാർക്കറായി ആദിനാഥ് കോത്താരെയും, രവി ശാസ്ത്രിയായി ധൈര്യ കാർവയും, ഡിങ്കർ ശർമ്മയായി കൃതി ആസാദും, യശ്പാൽ ശർമയായി ജതിൻ സർനയും, മദൻ ലാലായി ഹാർഡി സന്ധുവും, റോജർ ബിന്നിയായി നിഷാന്ത് ദാഹിയയും, സുനിൽ വാൽസണായി ആർ ബദ്രിയും എത്തുന്നു. 1983 യിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് പി ആർ മൻ സിംഗിനെ പങ്കജ് ത്രിപാഠിയാണ് അവതരിപ്പിച്ചിരിക്കുന്നത്
തിയേറ്ററുകളില്‍ ലോകകപ്പ് ഫൈനലിന്റെ ആവേശം അലയടിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...