ചെന്നൈ: അമരത്തിലെ ചന്ദ്രിക, അദ്വൈതത്തിലെ കാർത്തി,ദേവാസുരത്തിൽ സുഭദ്ര സൂത്രധാരനിലെ റാണീയമ്മ. അങ്ങിനെ മലയാളത്തിൽ എണ്ണം പറഞ്ഞ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് ചിത്ര. ആട്ടക്കലാശം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്നു വരുന്നതെങ്കിലും പിന്നെയും കുറച്ച് നാളെടുത്തു മലയാളത്തിലെ മികച്ച കഥാപാത്രങ്ങളിലേക്ക് എത്താൻ.
ALSO READ: ACtress Chithra : നടി ചിത്ര ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
ഒരു പക്ഷെ പഞ്ചാഗ്നി തന്നെ വേണ്ടി വന്നു. അതിന് ശേഷം വന്ന ചിത്രങ്ങളെല്ലാം ചിത്രക്ക് മികച്ച കരിയർ സമ്മാനിച്ചു. 2002-ൽ പുറത്തിറങ്ങിയ ആഭരണച്ചാർത്താണ് മലയാളത്തിലെ അവസാന ചിത്രം. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും താത്കാലികമായി വിട്ടു നിന്നെങ്കിലും തമിഴിൽ ഇടക്കിടെ ചിത്രങ്ങളിൽ സജീവമായിരുന്നു. തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിലും അവർ തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ALSO READ: Murali Sithara: സംഗീത സംവിധായകൻ മുരളി സിത്താര അന്തരിച്ചു
കൊച്ചിക്കാരിയായി ജനിച്ചെങ്കിലും ചിത്രം പഠിച്ചതും വളർന്നതും ചെന്നൈയിലാണ്. ഇടയിൽ പഠനം ഉപേക്ഷിച്ച് സിനിമയിൽ അഭിനയിക്കാനാരംഭിച്ചു. വിജയരാഘവനാണ് ചിത്രയുടെ ഭർത്താവ്. മകൾ മഹാലക്ഷ്മി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...