Actress Molly kannamaly Hospitalized: നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് താരം ചികിത്സയിൽ കഴിയുന്നത്. സാമൂഹിക പ്രവർത്തകയും ബിഗ് ബോസ് താരവുമായ ദിയ സനയാണ് മോളി കണ്ണമാലിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ചാണ് ദിയ ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
Also Read: മരുന്നിന് പണമില്ല, അമ്മയില്‍ അംഗത്വം വേണമെങ്കില്‍ ഒന്നര ലക്ഷം രൂപ നല്‍കണം -മോളി കണ്ണമാലി
സ്ത്രീധനം എന്ന സീരിയലിലൂടെയാണ് മോളി കണ്ണമാലി അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സീരിയലിൽ ചാളമേരി എന്ന നെഗറ്റീവ് വേഷത്തിലാണ് ഇവർ ആദ്യമെത്തിയത്. ടെലിവിഷന്‍ രംഗത്തുനിന്നും സിനിമാ രംഗത്തേക്ക് വന്ന കലാകാരിയാണ് മോളി കണ്ണമാലി. ഏറെ വൈകിയാണ് അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും കൊച്ചി ഭാഷയിലുള്ള വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ ഇവർക്ക് ആരാധകഹൃദയം പെട്ടെന്നുതന്നെ കീഴടക്കാൻ കഴിഞ്ഞു. നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളിലൂടെയാണ് സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും തന്റേതായ അഭിനയ മികവ് പ്രകടിപ്പിക്കാൻ താരത്തിന് കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം. ഏറ്റവും ഒടുവിൽ പുറത്തുവന്നത് മോളി കണ്ണമാലി ഹോളിവുഡിലേക്ക് പോകുകയാണ് എന്ന വാർത്തയാണ്. എന്നാല്‍ താരത്തിന്റെ ആരോഗ്യനില തീരെ മോശമായ രീതിയിലേക്ക് മാറുകയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...