തിരുവനന്തപുരം: അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമിക്കുന്ന ചിത്രം സാജിദ് യാഹിയയാണ് സംവിധാനം ചെയ്യുന്നത്. അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുമ്പോൾ കഥ ഒരുക്കുന്നത് സുഹൈൽ എം കോയയാണ്. നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തന്റെ വാസസ്ഥലത്ത് നിന്ന് മാറ്റിപാർപ്പിക്കേണ്ടി വന്ന അരിക്കൊമ്പന്റെ കഥയാണ് സിനിമയാകുന്നത്.
കേരളത്തിൽ ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുമ്പോൾ ആകാംക്ഷയിലാണ് പ്രേക്ഷകർ. അരിക്കൊമ്പനെ വാസ സ്ഥലത്ത് നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും ചർച്ചകൾ സജീവമായി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ അരിക്കൊമ്പന്റെ ജീവിത യാഥാർഥ്യങ്ങളിലേക്ക് വഴിതുറക്കുന്ന കഥ ചലച്ചിത്രമാകുന്നത് മലയാള സിനിമയിൽ പുതിയ ഒരദ്ധ്യായം രചിക്കും.
എൻ. എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിക്കുകയാണ്. ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി, അമൽ മനോജ്, പ്രകാശ് അലക്സ് , വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ് അരിക്കൊമ്പൻ ചിത്രത്തിന്റെ പിന്നിലെ അണിയറപ്രവർത്തകർ. പിആർഒ- പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...