Barroz BO: മഞ്ഞുമ്മൽ ബോയിസിനെ പിന്തള്ളി 'ബറോസ്'; ഫസ്റ്റ് ഡേ കളക്ഷൻ ഇങ്ങനെ...

ബറോസിന്റെ 3ഡി വർക്കുകൾ അതി​ഗംഭീരമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 26, 2024, 04:32 PM IST
  • ചിത്രത്തിന്റെ ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.
  • റിലീസ് ദിവസം തന്നെ ഇന്ത്യയിൽ നിന്ന് മാത്രം 3.6 കോടി ചിത്രം നേടിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Barroz BO: മഞ്ഞുമ്മൽ ബോയിസിനെ പിന്തള്ളി 'ബറോസ്'; ഫസ്റ്റ് ഡേ കളക്ഷൻ ഇങ്ങനെ...

മലയാളികളും മോഹൻലാൽ ആരാധകരും ഏറെ കാത്തിരുന്ന ചിത്രമാണ് ബറോസ്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം എന്നത് തന്നെയാണ് ഈ കാത്തരിപ്പിന്റെ കാരണവും. തങ്ങളുടെ പ്രിയ താരത്തിന്റെ നടനിൽ നിന്ന് സംവിധായകനിലേക്കുള്ള യാത്ര എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. ഇന്നലെ ഡിസംബർ 25ന് ചിത്രം തിയേറ്ററുകളിലെത്തി. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കുട്ടികൾക്ക് വേണ്ടിയുള്ള ചിത്രമാണ് ബറോസ് എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്. 

ചിത്രത്തിന്റെ ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. റിലീസ് ദിവസം തന്നെ ഇന്ത്യയിൽ നിന്ന് മാത്രം 3.6 കോടി ചിത്രം നേടിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Also Read: Barroz Movie Review: 'ഡയറക്ടർ' മോഹൻലാൽ തകർത്തോ? തിയേറ്ററിൽ ദൃശ്യ വിസ്മയം തീർത്തോ 'ബറോസ്'?

 

ബോഗൻവില്ല, മഞ്ഞുമ്മല്‍ ബോയ്‍സ് എന്നിവയുടെ ഫസ്റ്റ് ഡേ കളക്ഷൻ ബറോസ് മറികടന്നിരിക്കുകയാണ്. ബോഗെയ്ൻവില്ല റിലീസ് ദിവസം  3.3 കോടി രൂപ നേടിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‍സും 3.3 കോടിയാണ് നേടിയത്. ഇന്ത്യൻ നെറ്റ് കളക്ഷൻ കണക്കുകളാണ് ഇത്. സാക്നില്‍ക്ക് ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഫഹദ് ഫാസിൽ ചിത്രം ആവേശം 3.65 കോടിയുമായി ബറോസിന് തൊട്ടു മുന്നിലുണ്ട്.

മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ വേഷത്തില്‍ എത്തിയ ചിത്രത്തിന്‍റെ ക്യാമറാമാന്‍ സന്തോഷ് ശിവനാണ്.. ജിജോ പുന്നോസിന്‍റെ തിരക്കഥയില്‍ ആരംഭിച്ച ചിത്രം ഇടയ്ക്ക് നിന്നുപോകുകയും പിന്നീട് ടി.കെ രാജീവ് കുമാറും മോഹന്‍ലാലും ചേര്‍ന്ന് പുതിയ തിരക്കഥ ഒരുക്കുകയുമായിരുന്നു. നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കിയത്. ആശിര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മാതാക്കള്‍. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്. 2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രമാണ് ബറോസ്. 

ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിച്ചത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കിയത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുന്നത്. ഭാര്യയുടെ വേഷത്തിലാണ് പാസ് വേഗ എത്തിയത്. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News