സുരേഷ് ​ഗോപി - ജയരാജ് കോമ്പോ വീണ്ടും; 27 വർഷങ്ങൾക്ക് ശേഷം 'ഹൈവേ 2' ഒരുങ്ങുന്നു

മിസ്റ്ററി ആക്ഷൻ ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ഹൈവേ 2 എന്ന് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിൽ നിന്ന് വ്യക്തമാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 26, 2022, 06:02 AM IST
  • 1995ല്‍ സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്‍ത ഹൈവേ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് അണിയറയിൽ ഒരുങ്ങുന്നത്.
  • സുരേഷ് ​ഗോപി ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിക്കുകയായിരുന്നു.
  • മിസ്റ്ററി ആക്ഷൻ ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ഹൈവേ 2 എന്ന് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിൽ നിന്ന് വ്യക്തമാണ്.
സുരേഷ് ​ഗോപി - ജയരാജ് കോമ്പോ വീണ്ടും; 27 വർഷങ്ങൾക്ക് ശേഷം 'ഹൈവേ 2' ഒരുങ്ങുന്നു

വ്യത്യസ്തയാർന്ന നിരവധി ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ജയരാജ്. 27 വർഷങ്ങൾക്ക് മുൻപ് താൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാ​ഗവുമായി എത്തുകയാണ് ജയരാജ്. 1995ല്‍ സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്‍ത ഹൈവേ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് അണിയറയിൽ ഒരുങ്ങുന്നത്. സുരേഷ് ​ഗോപി ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിക്കുകയായിരുന്നു. 

മിസ്റ്ററി ആക്ഷൻ ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും 'ഹൈവേ 2 ദി അൺടൈറ്റിൽഡ്' എന്ന് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിൽ നിന്ന് വ്യക്തമാണ്. ആക്ഷന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരുന്നു ആദ്യഭാ​ഗമായിരുന്ന ഹൈവേ. സുരേഷ് ​ഗോപിയുടെ 254ാമത്തെ ചിത്രമാണ് ജയരാജും ഒന്നിച്ചുള്ള ഹൈവേ 2. ലീമ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഹൈവേ 2ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പ്രഖ്യാപനത്തെ വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Suresh Gopi (@sureshgopi)

Also Read: Priyan Oottathilaanu Movie: 'പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി' - മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷറഫുദ്ദീൻ

 

ആദ്യഭാ​ഗമായ ഹൈവേയുടെ കഥ ജയരാജും തിരക്കഥ സാബ് ജോണും ആണ് ഒരുക്കിയത്. ഹേയ്ഡേ ഫിലിംസിന്‍റെ ബാനറില്‍ പ്രേം പ്രകാശ് ആയിരുന്നു ചിത്രം നിർമ്മിച്ചത്. ശ്രീധര്‍ പ്രസാദ് (മഹേഷ് അരവിന്ദ്) എന്ന റോ ഉദ്യോഗസ്ഥന്‍ ആയിട്ടായിരുന്നു സുരേഷ് ഗോപി ചിത്രത്തിൽ എത്തിയത്. ഭാനുപ്രിയയായിരുന്നു ഹൈവേയിലെ നായിക. ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, ബിജു മേനോന്‍, ജോസ് പ്രകാശ്, അഗസ്റ്റിന്‍, കുഞ്ചന്‍, സുകുമാരി, സ്ഫടികം ജോര്‍ജ്, വിനീത് തുടങ്ങിയവര്‍ ഈ ചിത്രത്തിൽ കഥാപാത്രങ്ങളായിരുന്നു. ചിത്രത്തില്‍ സില്‍ക്ക് സ്മിതയുടെ ഒരു ഗാനരംഗവും ഉണ്ടായിരുന്നു. ബോക്സ് ഓഫീസില്‍ മികച്ച വിജയമായിരുന്ന ചിത്രത്തിന്‍റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് ആന്ധ്ര പ്രദേശിലും വന്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. 

കിംഗ് ഖാൻ സിനിമയിൽ 30 വർഷം തികയ്ക്കുന്നു; പഠാൻ സ്പെഷ്യൽ ലുക്ക് പുറത്ത്

ഷാരൂഖ് ഖാൻ ചലച്ചിത്ര ലോകത്ത് എത്തിയിട്ട് ഇന്നേയ്ക്ക് 30 വർഷം തികയുന്നു. 1992 ൽ റിഷി കപൂർ നായകനായി അഭിനയിച്ച ദീവാന എന്ന ചിത്രത്തിലാണ് സെക്കന്‍റ് ഹീറോയായി ഷാരൂഖ് ഖാൻ ആദ്യമായി വെള്ളിത്തിരയിൽ എത്തിയത്. നെപ്പോട്ടിസം കൊടി കുത്തി വാഴുന്ന ബോളീവുഡിൽ സിനിമാ ഇന്‍റസ്ട്രിക്ക് പുറത്ത് നിന്ന് വന്ന ഷാരൂഖ് ഖാൻ കിംഗ് ഖാൻ ആയി മാറുന്ന കാഴ്ച്ചയാണ് പിന്നെ ചലച്ചിത്ര പ്രേമികൾക്ക് കാണാൻ സാധിച്ചത്. ഷാരൂഖ് സിനിമയിൽ എത്തിയിട്ട് മുപ്പത് വർഷം തികയുന്ന ഇന്ന് ഫാൻസിന് സർപ്രൈസായി അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ പഠാന്‍റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. 

ഷാരൂഖ് തന്നെയാണ് തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി ഇത് റിലീസ് ചെയ്തത്. താരം ഒരു തോക്ക് പിടിച്ച് നിൽക്കുന്നതാണ് ഇതിൽ കാണാൻ സാധിക്കുന്നത്. ഷേവ് ചെയ്യാത്ത താടിയും നീട്ടി വളർത്തിയ മുടിയുമായുള്ള ഒരു ലുക്കാണ് ഷാരൂഖിന് ഈ ചിത്രത്തിലുള്ളത്. 'മുപ്പത് വർഷവും കൂടെ പ്രേക്ഷകരുടെ അളവറ്റ സ്നേഹവും പിൻതുണയും' എന്ന അടിക്കുറിപ്പോടെയാണ് ഷാരൂഖ് ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചത്. 2023 ജനുവരി 25 നാണ് ചിത്രം പുറത്തിറങ്ങുന്നത്.  

സിദ്ദാർഥ് ആനന്താണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാനോടൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും പഠാനിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News