Blesslee: ബ്ലെസ്ലിയുടെ 'ന്യൂ ജെൻ പിച്ച തെണ്ടൽ'... എന്നാൽ ഹേറ്റേഴ്സിന് തെറ്റി

പോസ്റ്റ് കണ്ട നിരവധി പേർ അത് വഴി ബ്ലെസ്ലിക്ക് പണം അയച്ചുകൊടുത്തു എന്നാൽ സംഭവത്തിന് പിന്നാലെ ബ്ലെസ്ലിയെ വിമർശിച്ച് മറ്റ് ഗ്രൂപ്പുകളും രം​​ഗത്തെത്തി.

Written by - Zee Malayalam News Desk | Last Updated : Jul 12, 2022, 12:28 PM IST
  • ഗൂഗിൾ പേ വഴി പിരിഞ്ഞെത്തിയ ഏകദേശം 32000-ത്തോളം രൂപ
  • ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ബ്ലെസ്ലി എല്ലാം പറയുന്നുണ്ട്
  • സംഭവം വേറെ ലെവൽ എന്നായി പിന്നീട് ആരാധകർ
Blesslee: ബ്ലെസ്ലിയുടെ 'ന്യൂ ജെൻ പിച്ച തെണ്ടൽ'... എന്നാൽ ഹേറ്റേഴ്സിന് തെറ്റി

ബിഗ് ബോസ് സീസൺ-4 അവസാനിച്ചിട്ടും ഫാൻ ഫൈറ്റുകളും പ്രശ്നങ്ങളും കാര്യമായി അവസാനിച്ചിട്ടില്ല. പുതിയ പ്രശ്നത്തിന് തുടക്കം കുറിച്ചത് ഇത്തവണ ബ്ലെസ്ലിയാണ്. പെരുന്നാളിന് മുൻപ് ബ്ലെസ്ലി ഇട്ട പോസ്റ്റിലാണ് എല്ലാത്തിൻറെയും തുടക്കം.പെരുന്നാളിന് തനിക്ക് കൈനീട്ടം താൽപര്യമുള്ളവർക്ക് അത്  ​ഗൂ​ഗിൾ പേ വഴി തനിക്ക് അയച്ച് തരാമെന്ന് പറഞ്ഞ് ബ്ലെസ്ലി സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടിരുന്നു.

പോസ്റ്റ് കണ്ട നിരവധി പേർ അത് വഴി ബ്ലെസ്ലിക്ക് പണം അയച്ചുകൊടുത്തു എന്നാൽ സംഭവത്തിന് പിന്നാലെ ബ്ലെസ്ലിയെ വിമർശിച്ച് മറ്റ് ഗ്രൂപ്പുകളും രം​​ഗത്തെത്തി.ബ്ലെസ്ലി ഫാൻസിൽ‌ നിന്നും ന്യൂജെൻ രീതിയിൽ‌ പണം വാങ്ങി തെണ്ടുന്നുവെന്നാണ് പലരും സോഷ്യൽമീഡിയയിൽ കുറിച്ചത്. എന്നാൽ ട്വിസ്റ്റ് അതായിരുന്നില്ല. ഇതിനെല്ലാം ശേഷം ലൈവിലെത്തിയ ബ്ലെസ്ലി പറഞ്ഞത് കേട്ട് ഹേറ്റേഴ്സ് പോലും ഞെട്ടി.

ALSO READ: കിണറ് പണിയും പ്രണയവും; ‘ന്നാ താൻ കേസ് കൊട് ചിത്രത്തിലെ ഗാനം പുറത്ത്

ഗൂഗിൾ പേ വഴി പിരിഞ്ഞെത്തിയ ഏകദേശം 32000-ത്തോളം രൂപയും അത്രയും തന്നെ തുക സ്വന്തം കയ്യിൽ നിന്നും എടുത്ത് താൻ ഒരു കുട്ടിയ സ്പോൺസർ ചെയ്യാൻ പോകുകയാണെന്നാണ് ബ്ലെസ്ലി അറിയിച്ചത്. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൻജിയോയുമായി ചേർന്നാണ് ബ്ലെസ്ലി ഇത് നടപ്പാക്കുന്നതെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നുണ്ട്. എന്തായാലും സംഭവം വേറെ ലെവൽ എന്നായി പിന്നീട് ആരാധകർ.

 

ബിഗ് ബോസ് സീസൺ 4-ൽ ഫസ്റ്റ് റണ്ണറപ്പാണ് ബ്ലെസ്ലി റിയാസ് പുറത്തായതോടെ ടൈറ്റിൽ വിന്നറാകാൻ ഏറ്റവും അധികം സാധ്യത ബ്ലെസ്ലിക്ക് തന്നെയാണെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. എന്നാൽ ദിൽഷക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം ബ്ലെസ്ലിയെ പിന്നോട്ടടിക്കുകയായിരുന്നു എന്നും ആക്ഷേപമുണ്ട്.


 
 
 
 
 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News