ബിഗിലിലെ രായപ്പനെ തിരിച്ചെത്തിക്കാൻ ശ്രമിച്ച് കരിമഠം കോളനിയിലെ ഒരു കൂട്ടം മിടുക്കൻമാർ

അറഫാൻറെ നേതൃത്വത്തിലുള്ള ഒരു കൂട്ടം യുവാക്കളും കുട്ടികളുമാണ് ഈ വൈറൽ വീഡിയോയ്ക്ക് പിന്നിൽ.

Written by - Zee Malayalam News Desk | Last Updated : Mar 14, 2022, 06:51 PM IST
  • രായപ്പന്‍ എന്ന കഥപാത്രത്തിന്‍റ എൻട്രീ സീനാണ് ഇവർ റീ ക്രയേറ്റ് ചെയ്തത്.
  • ഈ വീഡിയോ ഹിറ്റായതോടെയാണ് കരിമഠം കോളനിയിലെ ഈ കൂട്ടം ഏവരുടെയും ശ്രദ്ധാ കേന്ദ്രമായത്.
  • അറഫാൻറെ നേതൃത്വത്തിലുള്ള ഒരു കൂട്ടം യുവാക്കളും കുട്ടികളുമാണ് ഈ വൈറൽ വീഡിയോയ്ക്ക് പിന്നിൽ.
ബിഗിലിലെ രായപ്പനെ തിരിച്ചെത്തിക്കാൻ ശ്രമിച്ച്  കരിമഠം കോളനിയിലെ ഒരു കൂട്ടം മിടുക്കൻമാർ

Thiruvananthapuram : ബിഗിലിലെ വിജയ് അവതരിപ്പിച്ച രായപ്പനെ അവതരിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ് തിരുവനന്തപുരം കരിമഠം കോളനിയിലെ ഒരു കൂട്ടം മിടുക്കൻമാർ.  രായപ്പന്‍ എന്ന കഥപാത്രത്തിന്‍റ എൻട്രീ സീനാണ് ഇവർ റീ ക്രയേറ്റ് ചെയ്തത്. ഈ വീഡിയോ ഹിറ്റായതോടെയാണ് കരിമഠം കോളനിയിലെ ഈ കൂട്ടം ഏവരുടെയും ശ്രദ്ധാ കേന്ദ്രമായത്. 

അറഫാൻറെ നേതൃത്വത്തിലുള്ള ഒരു കൂട്ടം യുവാക്കളും കുട്ടികളുമാണ് ഈ വൈറൽ വീഡിയോയ്ക്ക് പിന്നിൽ. ആദ്യം ഇവർ ഇതിന്റെ ചെറിയ ഭാഗം മാത്രമായിരുന്നു ചെയ്തത്. ഇത് ഹിറ്റായതോടെ  സിനിമയുടെ മുഴുവൻ ഭാഗവും ഇവര്‍ എടുത്തിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ ഇതും പുറത്തു വിടും. മൊബൈലിൽ തന്നെയാണ് ഷൂട്ടിംങും എഡിറ്റിങ്ങുമെല്ലാം ചെയ്യുന്നത്. 

ALSO READ : Laljose Trailer : സിനിമ പ്രേമിയുടെ കഥ പറഞ്ഞ് ലാൽ ജോസിന്റെ ട്രെയിലറെത്തി

ഇതിനായുള്ള തുക കണ്ടെത്തിയതും കരിമഠം കോളനിയിൽ നിന്ന് തന്നെയാണ്. ബിഗിൽ മാത്രമല്ല ദിലീപ് അഭിനയിച്ച യേശു ഈ വീടിൻറ നാഥൻ ചിത്രത്തിലെ നാരങ്ങ മിട്ടായി എന്ന പാട്ടും ഇവർ ഇങ്ങനെ നിർമ്മിച്ചിട്ടുണ്ട്. തെറിയിലെ സാമന്തയെ കൊല്ലുന്ന രംഗവും, സൂര്യയുടെ അയൻ എന്നീ ചിത്രത്തിലെ രംഗങ്ങളും ഇത്തരത്തിൽ ഇവർ നിർമ്മിച്ചിട്ടുണ്ട്. കോളനിയിലെ ആളുകളെയല്ലാം ഉൾക്കള്ളിച്ച് കൊണ്ട് വെബ് സീരീസ് നിർമ്മിക്കണമെന്നാണ് ഇനി അറഫാന്‍റെ ആഗ്രഹം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News