Imran Khan and Lekha Washington Relationship: ജാനേ തൂ യാ ജാനേ നാ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡില്‍ തിളങ്ങിയ താരമാണ് ഇമ്രാൻ ഖാൻ. ജെനീലിയ ഡിസൂസയായിരുന്നു ഈ ചിത്രത്തിലെ നായിക. ചിത്രം സൂപ്പർഹിറ്റായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിൽ ഇമ്രാൻ നായകവേഷം ചെയ്തു. നടൻ ആമിര്‍ ഖാന്റെ മരുമകന് കൂടിയാണ് ഇമ്രാന്. വർഷങ്ങളായി സിനിമ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഇമ്രാൻ ഖാൻ അടുത്തിടെ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. അഭിനയം നിർത്തി ഒരു ഫിലിംമേക്കർ ആകാൻ താരം ആഗ്രഹിച്ചിരുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവല്ല മറിച്ച് വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ താരം വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. തെന്നിന്ത്യൻ നടി ലേഖ വാഷിംഗ്ടണിനൊപ്പമുള്ള ഇമ്രാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
2019ലാണ് ഇമ്രാൻ ഖാനും ഭാര്യ അവന്തിക മാലിക്കും വേർപിരിഞ്ഞത്. 2011ലാണ് തന്റെ ബാല്യകാലസുഹൃത്ത് കൂടിയായ അവന്തിക മാലിക്കിനെ വിവാഹം കഴിച്ചത്. 2014-ലാണ് ഇരുവര്‍ക്കും ഒരു മകള്‍ പിറക്കുന്നത്. ഇമാറ എന്നാണ് മകളുടെ പേര്. ദാമ്പത്യബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് ഇരുവര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂപപ്പെട്ടതോടെയാണ് ഇവർ വേർപിരിഞ്ഞത്. അന്നുമുതൽ ഇമ്രാൻ ഖാനും ലേഖ വാഷിംഗ്ടണും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. അവന്തികയുമായും ഇമ്രാനുമായും ലേഖ വലിയ അടുപ്പം സൂക്ഷിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും, ഇമ്രാനെയും ലേഖയെയും മുംബൈയിൽ ഒരുമിച്ചു കണ്ടതോടെ ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികൾ വീണ്ടും ശക്തിപ്പെട്ടു. Viralbhayani എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അനുഷ്ക ശർമ്മയും പങ്കജ് കപൂറും അഭിനയിച്ച 2013-ൽ പുറത്തിറങ്ങിയ മാതൃ കി ബിജ്ലീ കാ മണ്ടോള എന്ന ചിത്രത്തിലാണ് ലേഖ വാഷിംഗ്ടൺ ഇമ്രാൻ ഖാനൊപ്പം അഭിനയിച്ചത്. നിരവധി തമിഴ്, തെലുങ്ക് സിനിമകളിലും ലേഖ അഭിനയിച്ചിട്ടുണ്ട്. 2015-ൽ കങ്കണ റണാവത്ത് അഭിനയിച്ച കട്ടി ബട്ടിയിലാണ് ഇമ്രാൻ അവസാനമായി അഭിനയിച്ചത്. അഭിനയം പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചതായി താരത്തിന്റെ സുഹൃത്തുക്കൾ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...