എത്രയും വേഗം കല്യാണം കഴിക്കണമെന്നാണ് തങ്ങളുടെ രണ്ട് പേരുടെയും ആഗ്രഹമെന്ന് തുറന്ന് പറഞ്ഞ് വൈറൽ കപ്പിൾസ് ആയ ജിസ്മയും വിമലും. എന്നാൽ കുടുംബ ജീവിതത്തിലേക്ക് കടക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് താനാണെന്ന് വിമൽ തുറന്ന് പറഞ്ഞു. ഉടൻ തന്നെ കല്യാണം കഴിച്ചാലോയെന്നും ഇരുവരും അഭിമുഖത്തിന് ഇടയിൽ ചോദിക്കുന്നുണ്ട്. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇത് പറഞ്ഞത്. ഇരുവരും അവതാരകരായി ആണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. പിന്നീട് ഇരുവരും ചേർന്ന് ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയായിരുന്നു. തുടർന്നാണ് ഇരുവരും മലയാളികൾക്ക് സുപരിചിതരും പ്രിയപെട്ടവരും ആയി മാറിയത്.
ഇരുവരും കമിതാക്കളാണോ, സുഹൃത്തുക്കൾ ആണോയെന്ന് ആളുകൾ സംശയവുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ പിന്നീട് തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും അറിയിക്കുകയായിരുന്നു. ഇരുവരും ഒരേ വീട്ടിൽ തന്നെയാണ് താമസിക്കുന്നതെന്നും പറഞ്ഞിരുന്നു. പ്രേക്ഷകർക്ക് ഇവരുടെ വീഡിയോകൾ വളരെയധികം ഇഷ്ടമാണ്. ഇവരുടെ ഏറ്റവും പുതിയ സീരിസ് ആദ്യം ജോലി പിന്നെ വിവിവാഹം ഏറെ ശ്രദ്ധ നേടിയിരുന്നു.
ALSO READ: Namitha Pramod Marriage : നമിത പ്രമോദ് വിവാഹിതയാകുന്നു? സന്തോഷ വാർത്ത ഉടൻ പുറത്തുവിടുമെന്ന് താരം
ഇപ്പോൾ കരിക്ക് ടീമിനൊപ്പം അവരുടെ ഏറ്റവും പുതിയ വെബ് സീരീസായ സാമർഥ്യ ശാസ്ത്രത്തിൽ വിമലും അഭിനയിച്ചിരുന്നു. ചിത്രത്തിൽ ആളുകളെ പറ്റിക്കുന്ന വില്ലൻ കഥാപാത്രമായി ആണ് വിമൽ എത്തിയത്. ഒരാൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ള അഞ്ച് പേരിൽ നിന്ന് പണം തട്ടിയെടുക്കുന്നതും, തുടർന്ന് ഒരു അജ്ഞാതന്റെ കത്ത് ലഭിക്കുന്നതിനെ തുടർന്ന് ഈ തട്ടിപ്പുക്കാരനെ കണ്ടെത്താൻ ഇവർ ഇറങ്ങിത്തിരിക്കുന്നതുമാണ് സീരീസിന്റെ പ്രമേയം. എന്നാൽ സീരീസിന്റെ അവസാന എപ്പിസോഡിൽ വമ്പൻ ട്വിസ്റ്റയിരുന്നു ഒരുക്കിയിരുന്നത്.
നവംബർ 16 മുതലാണ് സീരീസിന്റെ സ്ട്രീമിങ് യൂട്യൂബിൽ ആരംഭിച്ചത്. ഉദ്വേഗവും ചിരിയും ഒരു പോലെ ഉണർത്തി കൊണ്ടാണ് സീരീസ് എത്തിയത്. പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ സീരീസിന് സാധിച്ചിരുന്നു. എപ്പോഴും കോമഡിക്ക് പ്രധാന്യം നൽകി കൊണ്ടാണ് കരിക്കിന്റെ സീരീസുകൾ എത്താറുള്ളത്. എന്നാൽ ഇത്തവണ കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സീരീസുമായി ആയിരുന്നു ഇവർ എത്തിയത്.
സാമർത്ഥ്യ ശാസ്ത്രം സംവിധാനം ചെയ്യുന്നത് ശ്യാമിന് ഗിരീഷാണ്. എല്ലാതവണത്തേയും പോലെ മലയാളികൾക്ക് ഏറെ പ്രിയങ്കരരായ ആനന്ദ് മാത്യൂസ്, കിരണ്‍ വിയ്യത്ത്, കൃഷ്ണചന്ദ്രന്, നിലീന്‍ സാന്ദ്ര, ശബരീഷ് സജിന്‍, സ്നേഹ ബാബു, ഷൈനി സാറ, ഉണ്ണി മുത്യൂസ്, ഷിന്‍സ് ഷാന്‍, നീതു ചന്ദ്രന്, റിജു രാജീവ് എന്നിവരാണ് പുതിയ സീരിസിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
2019ൽ പുറത്തിറങ്ങിയ നാനി ചിത്രം ഗ്യാങ് ലീഡർ, റൺവീർ സിംഗ്, അനുഷ്ക ശർമ്മ തുടങ്ങിയവർ അഭിനയിച്ച ലേഡീസ് v/s റോക്കി ബാൽ, മലയാള ചിത്രം സപ്തമശ്രീ തസ്ക്കരാഹ തുടങ്ങി നിരവധി കൊറിയൻ ഇംഗ്ലീഷ് ചിത്രങ്ങളുമായി സാമർത്ഥ്യ ശാസ്ത്രത്തിന് സാമ്യമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ഉണ്ടായിരുന്നു. എല്ലാ ചിത്രത്തിലും തട്ടിപ്പിനിരയായവര്‍ ഒറ്റക്കെട്ടായി തങ്ങളെ ചതിച്ചവനിട്ട് ഒരു പണികൊടുക്കാനും നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാനും വേണ്ടി ഇറങ്ങിത്തിരിക്കുന്ന കഥ തന്നെയാണ് പറയുന്നത്. എന്നാൽ തീം മാത്രമാണ് ഒന്ന് എന്നും വ്യത്യസ്തമായ കണ്ടന്റ് ആണ് ഓരോന്നിന്റെയും എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.
സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഖില്‍ പ്രസാദും, ക്രിയേറ്റീവ് ഡയറക്ടര്‍, എഡിറ്റര്‍ രാകേഷ് ചെറുമഠവുമാണ്. സീരീസിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഖില്‍ സേവ്യറാണ്. കലാസംവിധാനം ശിവദാസ് കാവുള്ളപുരയില്‍ കൈകാര്യം ചെയ്യുമ്പോൾ സംഗീതം നൽകിയിരിക്കുന്നത് ലിയോണല്‍ ആന്‍ഡ് ഗോപുവാണ്. വസ്ത്രാലങ്കാരം കരോളിന് ജോസഫ് ആലപ്പാട്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ റിയാസ്, ജോര്‍ജ്, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍, സൗണ്ട് മിക്സ് അനീഷ് പി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...