ബോബി എന്ന ചിത്രത്തിനു ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്ത "കാക്കിപ്പടയിൽ" കേരള സമൂഹത്തിലെ ഇന്നത്തെ കാഴ്ചകൾ റിയലിസ്റ്റിക്കായി കാണാം. അനഘ എന്ന ഏട്ടു വയസുകാരിയെ ക്രൂരമായി പീഡിപ്പിക്കുന്നു. ക്യാമ്പ് ഡ്യൂട്ടിക്കായി എത്തുന്ന ഒരു കൂട്ടം പോലീസുകാരിലൂടെയാണ് സിനിമ പോകുന്നത്.
സമ്പന്നനായ അയൽവാസിയുടെ മകനാണ് പ്രതി. അതിനാൽ തന്നെ പണമെറിഞ്ഞ് നീതിന്യായ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയുമെന്ന ആത്‍മവിശ്വാസവും ഉണ്ട്. ഈ ആത്‍മവിശ്വാസത്തെ സത്യസന്ധതയോടെ എതിർക്കുന്ന, ക്യാമ്പ് ഡ്യൂട്ടിയിലുള്ള ഒരു കൂട്ടം പോലീസുകാർക്ക് ചെറുത്ത് നിൽപ്പിന് സാധിക്കുമോ എന്ന ആകാംക്ഷയാണ് ആദ്യ പകുതിയിൽ.
പ്രകടനങ്ങൾ കൊണ്ട് മികച്ച് നിൽക്കുകയാണ് ചിത്രം. അപ്പാനി ശരത്തും നിരഞ്ജ് മണിയൻപിള്ള രാജുവും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എസ് വി പ്രൊഡക്ഷൻസിൻറെ ബാനറിൽ ഷെജി വലിയകത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്. നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാഗർ (രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവതി എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...