ചെന്നൈ : മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറയുന്ന ചിത്രം മേജറിന്റെ റിലീസ് മാറ്റിവെച്ചു. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്നതും മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് മൂലവുമാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചത്.
ജൂലൈ 2 നാണ് മേജർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ ചിത്രം റിലീസ് ചെയ്യില്ലെന്ന് ചിത്രത്തിൽ നായകവേഷത്തിലെത്തുന്ന നടൻ ആദിവിശേഷ് അറിയിക്കുകയായായിരുന്നു. മെയ് 26 നാണ് മജറിന്റെ നിർമ്മാതാക്കൾ ചിത്രത്തിൻറെ റിലീസ് മാറ്റി വെച്ച വിവരം അറിയിച്ചിരിക്കുന്നത്.
ALSO READ: ലൂസിഫർ തെലുങ്ക് റീമേക്ക് ഉപേക്ഷിക്കുന്നു? ചിരഞ്ജീവിയുടെ തീരുമാനം ഉടൻ..
ചിത്രത്തിൽ സന്ദീപ് ഉണ്ണിക്കൃഷ്ണനായി എത്തുന്നത് ആദി വിശേഷ് ആണ്. ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്വകര്യ ജീവിതവും ഔദ്യോഗിക ജീവിതവും ചിത്രീകരിക്കും. ചിത്രത്തിലെ ആദി വിശേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും വൻ ജനശ്രദ്ധ നേടിയിരുന്നു.
ALSO READ: Tiger 3 : ടൈഗർ 3 യിൽ RAW ഏജന്റായി സൽമാൻ ഖാനും ISI ഏജന്റായി ഇമ്രാൻ ഹാഷ്മിയും എത്തുന്നു
ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ റിലീസും,സൂപ്പർ താരം മഹേഷ് ബാബുവിന്റെ ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ALSO READ: 'ദി ഫാമിലി മാൻ 2' നിരോധിക്കണമെന്ന് തമിഴ്‌നാട് സർക്കാർ തമിഴ് സംസ്കാരത്തെ വ്രണപ്പെടുത്തുമെന്ന് ആശങ്ക
2008- നവംബറിൽ ഭീകരവാദികൾ മുംബൈ ആക്രമിച്ചപ്പോൾ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നിയോഗിച്ച ദേശീയ സുരക്ഷാസേനയിൽ (NSG) അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണൻ. ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ എന്ന് പേരിട്ട ഒാപ്പേറഷനിൽ ഏറ്റമുട്ടലിൽ പരിക്കേറ്റ ഒരു കമാൻഡോയെ മാറ്റിയശേഷം തീവ്രവാദികൾക്കുനേരെ കുതിച്ച സന്ദീപ് പിൻഭാഗത്ത് വെടിയേറ്റു വീണു. സന്ദീപിൻറെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...