താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം (AMMA Meeting) ഇന്നലെ കഴിഞ്ഞു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, തുടങ്ങി എല്ലാ താരങ്ങളും യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗം പലം കാരണങ്ങൾ കൊണ്ട് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പീഡന കേസിൽ പ്രതിയായ നടൻ വിജയ് ബാബു യോഗത്തിനെത്തിയത് മുതൽ നിരവധി വിഷയങ്ങളാണ് ഇന്നലത്തെ യോഗത്തിൽ സംഭവിച്ചത്. എന്നാൽ ചില രസകരമായ നിമിഷങ്ങളും ആ യോഗത്തിനിടെ സംഭവിച്ചിരുന്നു. അതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ അതിവേഗം വൈറലാകുകയും ചെയ്തു.
യോഗത്തിന് ശേഷം അംഗങ്ങൾ എല്ലാവരും ചേർന്ന് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന പതിവുണ്ട്. സൂപ്പര്‍ താരങ്ങളും സംഘടനാ ഭാരവാഹികളുമൊക്കെ സാധാരണ പിന്‍നിരയില്‍ കസേരകളിലാണ് ഇരിക്കുന്നത്. എന്നാൽ ഇത്തവണ അതിൽ ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു. സംഭവം കുറച്ച് കൂടി കളർ ആക്കിയിരിക്കുകയായിരുന്നു മെഗാസ്റ്റാർ. പിൻനിരയിൽ കസേരയിൽ ഇരിക്കാതെ മുന്‍നിരയില്‍ നിലത്താണ് മമ്മൂട്ടി വന്ന് ഇരുന്നത് (Mammootty Viral Video). സഹപ്രവർത്തകർ മമ്മൂട്ടിയുടെ ഈ പ്രവർത്തിയെ കയ്യടിച്ച് സ്വീകരിക്കുകയും ചെയ്തു. വളരെ കൗതുകം നിറഞ്ഞ ഗ്രൂപ്പ് ഫോട്ടോഷൂട്ട് (AMMA Group Photoshoot) ആയിരുന്നു അത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് ഇപ്പോൾ.
അതേസമയം 'അമ്മ' സംഘടനയിൽ നിന്ന് നടൻ ഷമ്മി തിലകനെ പുറത്താക്കിയെന്നായിരുന്നു ആദ്യം വന്ന വാർത്ത. എന്നാൽ പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അത് നിഷേധിച്ചു. അമ്മ സംഘടനയ്ക്കെതിരെ തുടര്‍ച്ചയായി പൊതു പ്രതികരണം നടത്തിക്കൊണ്ടിരിക്കുന്ന ഷമ്മിയ്ക്കെതിരെ അംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണെന്നും അദ്ദേഹത്തിന്‍റെ വിശദീകരണം കേട്ട ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റി നടപടി സ്വീകരിക്കുമെന്നുമാണ് ഭാരവാഹികള്‍ പിന്നീട് അറിയിച്ചത്.
Also Read: Shammi Thilakan : ഷമ്മി തിലകനെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കി; നടപടി അച്ചടക്ക ലംഘനത്തെ തുടർന്ന്
പീഡനക്കേസിൽ പ്രതിയായ നടൻ വിജയ് ബാബു യോഗത്തിനെത്തിയതും വലിയ വാർത്തയായിരുന്നു. എന്നാൽ നടൻ യോഗത്തിൽ പങ്കെടുത്തതിനെ ഭാരവാഹികള്‍ ന്യായീകരിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണെന്നും കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. 'അമ്മ' ഒരു ക്ലബ്ബാണെന്നും വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അംഗമാണെന്നും അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...