വിവാദങ്ങൾക്കിടെയും തിയേറ്ററുകളിൽ റിലീസ് ചെയ്ത് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ ചിത്രം പഠാൻ. നാല് വർഷങ്ങൾക്ക് ശേഷമുള്ള ഷാരൂഖാന്റെ തിരിച്ചുവരവ് അതിഗംഭീരമെന്നാണ് പ്രേക്ഷകർ പറയുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ വൻ വരവേൽപ്പാണ് ചിത്രത്തിന് നൽകിയത്. ഗംബീര പ്രതികരണങ്ങൾക്കൊപ്പം ചിത്രം ഗംഭീര കളക്ഷനും നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ ദിനം നേടിയ കളക്ഷൻ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.
ആദ്യ ദിനം തന്നെ പഠാൻ 100 കോടി സ്വന്തമാക്കിയെന്നാണ് വിവിധ ട്രേഡ് ട്വിറ്റർ പേജുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. 100 കോടിയിലധികം രൂപ ചിത്രം ആദ്യദിനം നേടിയെന്ന് സിനിമാ ട്രാക്കേഴ്‍സായ ഫോറം കേരളം ട്വീറ്റ് ചെയ്തു. കൂടാതെ കേരളത്തിൽ നിന്നും മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ ആദ്യ ദിവസം 1.91 ഗ്രോസ് കളക്ഷൻ നേടിയെന്നും ഫോറം കേരളം ട്വീറ്റ് ചെയ്യുന്നു. ഇന്ത്യയിൽ മാത്രം 67 കോടിയാണ് ചിത്രം നേടിയതെന്നും ലോകമെമ്പാടുമായി 100 കോടി നേടിയെന്നും വിലയിരുത്തലുകൾ ഉണ്ട്.
#Pathaan becomes the first Hindi film to gross over 100 crores gross worldwide on its opening day. The much needed Bollywood comeback initiated by SRK. pic.twitter.com/tT9WGOGUZs
— LetsCinema (@letscinema) January 26, 2023
അതേസമയം പഠാൻ ആദ്യദിനം മൊത്തം 52 കോടിയലിധികം കളക്ഷൻ ആണ് നേടിയതെന്നും റിപ്പബ്ലിക് ദിന അവധിയായതിനാൽ ഇന്നത്തെ കളക്ഷനും കൂട്ടി ചിത്രം 100 കോടി പിന്നിടുമെന്നാണ് ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്യുന്നത്. പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം പഠാൻ ആദ്യദിനം 100 കോടി നേടിയെന്നാണ് വിവരം.
Also Read: Pathaan Review : രാജാവ് തിരിച്ചുവന്നു, ഇത് പട്ടാഭിഷേകം; പഠാൻ റിവ്യൂ
അഡ്വാന്‍സ് ബുക്കിങ്ങിലും പഠാന്‍ വലിയ കുതിപ്പ് നടത്തിയിരുന്നു. 5.21 ലക്ഷം ആദ്യദിന ബുക്കിങ്ങുകളുമായി കെജിഎഫ് 2 വിനെ മറികടന്ന് ഇന്ത്യയില്‍ ഈ വിഭാഗത്തില്‍ മുന്നിലുള്ള രണ്ടാമത്തെ ചിത്രമായി പഠാന്‍ മാറിയെന്നാണ് റിപ്പോർട്ട്. 6.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റ ബാഹുബലി 2 ആണ് ഒന്നാമതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...